ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങി; വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ
ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.
കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കര്പറമ്പിൽ ഷാബിയുടെ മകൻ ആകാശ് (14) ആണ് മരിച്ചത്.
ബുധനാഴ്ച്ച രാവിലെ കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈൽ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടതായും ഇതേ തുടർന്ന് ഉള്ള മനോവിഷമത്തിൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ആകാശ് ഇറങ്ങി പോവുകയായിരുന്നു.
മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. അമ്മ സുൽഫത്ത്. സഹോദരൻ അമൽ .
Third Eye News Live
0