വസ്‌തു കൈമാറ്റവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം; കോട്ടയം പാലായിൽ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ച അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: മകനെ കുത്തി പരിക്കേല്‍പ്പിച്ച അച്‌ഛനെ മരിച്ച നിലയില്‍ കണ്ടെത്തി.
പാലാ വള്ളിച്ചിറയ്ക്ക് സമീപം താമസിക്കുന്ന വെട്ടുകാട്ടില്‍ ചെല്ലപ്പൻ (74) ആണ് മരിച്ചത്.
വസ്‌തു കൈമാറ്റവുമായി ബന്ധപ്പെട്ട് ചെല്ലപ്പനും മകനും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തിനിടെ ചെല്ലപ്പൻ കത്തി ഉപയോഗിച്ച് ശ്രീജിത്തിനെ കുത്തി പരിക്കേല്‍പ്പിച്ചു.
ആക്രമണത്തില്‍ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്. പരിക്കേറ്റ ശ്രീജിത്തിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സമയത്താണ് ചെല്ലപ്പന്‍റെ മരണം.
തന്‍റെ പഴയ വീടിനോട് ചേര്‍ന്നാണ് ചെല്ലപ്പന്‍റെ മൃതദേഹം കണ്ടെത്തിയത്.
ചെല്ലപ്പന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. പാലാ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Third Eye News Live
0