പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപെട്ടു

Spread the love

പാലാ: പാലാ -ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. ഭരണങ്ങാനം ഇടമറ്റം കവലയിൽ രാവിലെ 11 മണിയോടെ അപകടമുണ്ടായത്.

video
play-sharp-fill

ഇടമറ്റം റോഡിലൂടെ വന്ന കാർ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പാലായിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഹോണ്ട സിറ്റി കാറിന്റെ മുൻവശം തകർന്നു. കാറിൽ ഉള്ളവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group