Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പാലാ അൽഫോൻസാ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതികൾ. കോളേജിലെ ജീവനക്കാരിയായിരുന്ന ഇവരുടെ അമ്മയ്ക്ക് ആനുകൂല്യങ്ങൾ അധികൃതർ തടഞ്ഞു വച്ചിരിക്കുന്നതിൽ പ്രതിഷേധിച്ചാണ് യുവതികൾ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ചത്.

കോളേജ് അധികൃതർ ഇവരെ അനുനയിപ്പിച്ച് താഴെയിറക്കി. സംഭവമറിഞ്ഞ് ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് കോളേജിൽ നിന്ന് മാതാവിനെ പിരിച്ചുവിടുകയും, ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചുവെന്നും പെൺകുട്ടികൾ പറഞ്ഞു.

എന്നാൽ അമ്മയുടെ പേരിൽ ഒരു കേസുപോലും കൊടുക്കുകയോ, അന്വേഷണം നടത്തുകയോ, സസ്പെൻഷൻ നൽകുകയോ ചെയ്യാതെ 10 വർഷം സർവ്വീസ് ബാക്കി നിൽക്കേയാണ് കോളേജ് പിരിച്ചു വിടൽ നടത്തിയത്.

പലവട്ടം നീതിക്കായി ശ്രമിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് ആത്മഹത്യ ഭീഷണി നടത്തിയതെന്നും യുവതികൾ പറഞ്ഞു.