വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ

കൊല്ലം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ.

പട്ടാഴി സ്വദേശിനിയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വിരോധത്തില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ പട്ടാഴി രാജന്‍ നിവാസില്‍ രാജന്‍റെ മകന്‍ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. കുന്നിക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാഴി സ്വദേശിനിയായ യുവതിയോട് പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തുകയും പിന്തുടര്‍ന്ന് ശല്യപെടുത്തി വരുകയുമായിരുന്നു. യുവതി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു.

ഇതോടെ യുവതി കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുന്നിക്കോട് എസ്.എച്ച്‌ ഒ മുബാറക്‌ ,എസ് ഐ വൈശാഖ് കൃഷ്ണന്‍ എസ് ഐ ഫൈസല്‍. സി.പി.ഒ മരിയകുട്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.