video
play-sharp-fill

Saturday, May 17, 2025
HomeMainഡ്രോണുകളില്‍ മുൻതൂക്കമുണ്ടെന്ന അവകാശവാദം പൊളിച്ചടുക്കി ഇന്ത്യൻ സേന; ഇന്ത്യ തകര്‍ത്തത് 600 പാക് ഡ്രോണുകള്‍; നു‌ര്‍ഖാൻ...

ഡ്രോണുകളില്‍ മുൻതൂക്കമുണ്ടെന്ന അവകാശവാദം പൊളിച്ചടുക്കി ഇന്ത്യൻ സേന; ഇന്ത്യ തകര്‍ത്തത് 600 പാക് ഡ്രോണുകള്‍; നു‌ര്‍ഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച്‌ പാക് പ്രധാനമന്ത്രി

Spread the love

ഡൽഹി: ഇന്ത്യ പാകിസ്ഥാൻ സംഘർഷ സമയത്ത് സേന തകർത്തത് 600 പാക് ഡ്രോണുകള്‍.

നാലോ അഞ്ചോ പാക് ഡ്രോണുകള്‍ക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായത്.
ജനവാസ കേന്ദ്രങ്ങളിലേക്കും ആരാധാനലയങ്ങളിലേക്കും പാകിസ്ഥാൻ ഡ്രോണുകള്‍ അയച്ചു. അവയെല്ലാം ഇന്ത്യൻ സേന തകർത്തു.
ഡ്രോണുകളില്‍ മുൻതൂക്കമുണ്ടെന്ന പാക് അവകാശവാദം പൊളിച്ചെന്നാണ് സേന വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.

അതേസമയം, റാവല്‍പിണ്ടിക്കടുത്തുള്ള നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സമ്മതിച്ചു. പത്താം തീയതി പുലർച്ചെ 2.30യ്ക്ക് നൂർഖാൻ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈല്‍ പതിച്ചു എന്ന് കരസേനാ മേധാവി അസിം മുനീർ തന്നെ അറിയിച്ചു എന്നാണ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സ്ഥിരീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളില്‍ മിസൈല്‍ പതിച്ചു എന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments