play-sharp-fill

അനധികൃത പാർക്കിങ് : സർക്കാരിന് ബംബറടിച്ചു ; ലഭിച്ചത് 2.35 കോടി രൂപ

  സ്വന്തം ലേഖിക പത്തനംതിട്ട: സംസ്ഥാനത്തെ 5 പ്രധാന നഗരങ്ങളിൽനിന്നു മാത്രം അനധികൃത പാർക്കിങ് പിഴയിനത്തിൽ 3 വർഷം കൊണ്ടു സർക്കാരിനു കിട്ടിയത് 2.35 കോടി രൂപ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം നഗരങ്ങളിൽ 2.31 ലക്ഷം വാഹനങ്ങൾക്കാണു പിഴയിട്ടത്. ഭൂരിഭാഗം വാഹനങ്ങൾക്കും 100 രൂപ വീതമാണു പിഴയിട്ടത്. പുതുക്കിയ വാഹന നിയമപ്രകാരം 250 മുതൽ1250 രൂപ വരെയാണു പിഴ. ആദ്യം 250 രൂപ, കുറ്റം ആവർത്തിച്ചാൽ 500 രൂപ. ‘നോ പാർക്കിങ്’ മേഖലയിലാണെങ്കിൽ 1000 മുതൽ 1250 രൂപ വരെ. കൊച്ചി […]

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് മാറ്റില്ല : ദേവസ്വം ബോർഡ് പ്രസിഡന്റ്

  സ്വന്തം ലേഖിക അമ്പലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുമാറ്റത്തെ ചൊല്ലി തർക്കം തുടരുകയാണ്. അമ്പലപ്പുഴ പാൽപ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തിൽ ഗോപാലകഷായം എന്ന പേർ കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെങ്കിൽ അതിനുവേണ്ടി വാശിപിടിക്കില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. അമ്പലപ്പുഴ ക്ഷേത്രത്തോടും പാൽപ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് അമ്പലപ്പുഴ പേറ്റന്റ് എടുക്കാൻ തീരുമാനിച്ചത്. പല സദ്യകളിലും അമ്പലപ്പുഴ പാൽപ്പായസമെന്ന് തെറ്റിദ്ധാരണയുണ്ടാക്കി പായസം വിതരണം നടത്തുന്നുണ്ട്. ക്ഷേത്രത്തിലെ നിവേദ്യമെന്ന ധാരണയുണ്ടാക്കി പായസം വിൽപ്പന നടത്തുന്നവരുണ്ട്. അത്തരം മുതലെടുപ്പ് തടയുന്നതിനുള്ള […]

അലന്റെയും താഹയുടെയും കൈയിൽ നിന്ന് മാവോയിസ്റ്റ് രഹസ്യ രേഖകൾ പിടിച്ചെടുത്തു ; പകർപ്പ് പുറത്ത് വിട്ട് പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട് : വിദ്യാർത്ഥികളായ സി.പി.എം പ്രവർത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തുന്ന രേഖകൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകർപ്പാണ് പുറത്തുവിട്ടത്. ഇതിൽ ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും വിവരിക്കുന്നുണ്ട്. കൂടാതെ മാവോയിസ്റ്റുകളുടെ അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണമെന്നും രേഖയിൽ നിർദേശമുണ്ട്. കൂടാതെ നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രത്യേകം രേഖയിൽ വിശദീകരിക്കുന്നുണ്ട്. മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകളും താഹയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ കോഡ് വായിച്ചെടുക്കാനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. അട്ടപ്പാടി, […]

മിസോറാം ഗവർണറായി പി.എസ് ശ്രീധരൻ പിള്ളയുടെ സത്യപ്രതിജ്ഞ ഇന്ന്

  സ്വന്തം ലേഖിക തിരുവനന്തപുരം : മിസോറാം ഗവർണറായി അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11.30ന് ഐസോളിലെ രാജ്ഭവനിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാം മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ശ്രീധരൻപിള്ളയുടെ കുടുംബാംഗങ്ങൾ, ബിജെപി നേതാക്കൾ, കേരളത്തിൽ നിന്ന് നാല് ക്രിസ്ത്യൻ സഭാ ബിഷപുമാർ, കൊച്ചി ബാർ കൗൺസിൽ പ്രതിനിധികൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി മിസോറാമിൽ എത്തിയിട്ടുണ്ട്. അൽഫോൻസ് കണ്ണന്താനം, എം ടി രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഇന്നലെയാണ് […]

അലനും താഹയും അർബൻ മാവോയിസ്റ്റ് ; യു.എ.പി.എ വിടാതെ പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട്: വിദ്യാർത്ഥികളായ രണ്ട് സി.പി.എം അംഗങ്ങൾക്കെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യു.എ.പി.എയിൽ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും. എന്നാൽ അന്വേഷണ സംഘം യു.എ.പി.എയിൽ ഉറച്ചു നിൽക്കുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. ആർ.അനിത മുമ്പാകെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് യു.എ.പി.എ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്. ഇതിന്റെ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ റിമാൻഡ് റിപ്പോർട്ടിലും യു.എ.പി.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയർന്ന ‘അർബൻ മാവോയിസ്റ്റ്’ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണവുമായി […]

അദ്ധ്യാപകർക്കും കുട്ടികൾക്കും മാതാപിതാക്കൾക്കുമായി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷന്റെ ബോധവത്കരണ ക്ലാസ് നവംബർ ഏഴിന്

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരക്കുന്ന് റസിൻസ് വെൽഫെയർ സോസിയേഷന്റെ നേതൃത്വത്തിൽ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കുമായുള്ള ബോധവത്കരണ ക്ലാസ് നവംബർ ഏഴിന് എൻ.എസ്.എസ് എൽ.പി സ്‌കൂളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിനു സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എൽ സുശീലാ ദേവി ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.രമാദേവി, കുറവിലങ്ങാട് സെന്റ് വിൻസന്റ് ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ.ഡോണ, ജനമൈത്രി പൊലീസ് പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകും. നഗരസഭ അംഗം അനുഷ കൃഷ്ണ മുഖ്യാതിഥിയായിരിക്കും. ആൺപെൺ വ്യത്യാസമില്ലാതെ കുട്ടികൾക്കു നേരിടേണ്ടി വരുന്ന ശാരീരിക മാനസിക ചൂഷണത്തെപ്പറ്റി […]

വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം ; പാലക്കാട് ഇന്ന് ഹർത്താൽ

പാലക്കാട്:  വാളയാർ സഹോദരിമാരുടെ  ദുരൂഹമരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ഏകദിന ഉപവാസം നടത്തിയിരുന്നു. വാളയാർ കേസില്‍ സി ബി ഐ അന്വഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനു പുറമെ അട്ടപ്പളളം ആക്ഷന്‍ കമ്മിറ്റയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്ക് നാളെ വാളയാറില്‍ തുടക്കമാകും. പാല്‍, […]

ഡിഎൻഎ പരിശോധനാ ഫലം മുക്കിയിട്ടും ബിനോയ് കൊടിയേരിയ്ക്ക് രക്ഷയില്ല: ബീഹാറി ബാർ ഡാൻസറെ പീഡിപ്പിച്ച കേസിൽ ബിനോയ കൂടുതൽ കുടുക്കിലേയ്ക്ക; കുറ്റപത്രം രണ്ടാഴ്ചയ്ക്കകം

സ്വന്തം ലേഖകൻ മുംബൈ: ബീഹാറി സ്വദേശിയായ ബാർ ഡാൻസറെ വിദേശത്ത കൂടെ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ബിനോയ് കൊടിയേരി അകത്തേയ്ക്കു തന്നെയെന്ന് വ്യക്തമായ സൂചന പുറത്തു വരുന്നു. ബിനോയ് കൊടിയേരിയെ കുടുക്കുന്ന തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന സൂചന നൽകി, മുംബൈ പൊലീസ് കുറ്റപത്രം തയ്യാറാക്കാൻ ആരംഭിച്ചു. ബി​നോ​യ്​ കോ​ടി​യേ​രി​ക്ക്​ എ​തി​രെ ര​ണ്ടാ​ഴ്​​ച​ക്ക​കം കു​റ്റ​പ​ത്രം സ​ര്‍​പ്പി​ച്ചേ​ക്കും. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ന​ഗ​ര​ത്തി​ലെ ഒാ​ഷി​വാ​ര പൊ​ലീ​സാ​ണ്​ ബി​നോ​യി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ദീ​ന്‍​ദോ​ഷി സെ​ഷ​ന്‍​സ്​ കോ​ട​തി​യി​ലാ​ണ്​ കു​റ്റ​പ​ത്രം സ​മ​പ്പി​ക്കു​ക. അ​തേ​സ​മ​യം, കേ​സ്​ ത​ള്ള​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി​നോ​യ്​ ന​ല്‍​കി​യ ഹ​ര​ജി […]

ഇന്ത്യ കീഴടക്കാൻ അവൻ വരുന്നു: തലയ്ക്കു വിലയിട്ടത് 1.89 ലക്ഷം.!

ഓട്ടോമൊബൈൽ ഡെസ്‌ക് ന്യൂഡൽഹി: വാഹന പ്രേമികളുടെ നെഞ്ചിടിയ്ക്കുന്നുണ്ടാകും ഇപ്പോൾ. ഇന്ത്യയുടെ നിരത്തുകൾ കീഴടക്കാൻ തലയ്ക്ക് 1.89 ലക്ഷം രൂപ വില പറഞ്ഞ വേഗരാജാവ് വരുന്നു. അവനാണ് ജാവ..! ജാവയുടെ ഏറ്റവും പുതിയ മോഡൽ ജാവ പരേക്ക് നിരത്തുകളിൽ എത്താൻ ഒരുങ്ങുകയാണ്. പരേക്ക് എത്തുന്നത് ജാവയുടെ ക്രൂയിസർ ബൈക്ക് ശ്രേണിയിലേക്ക് ആയിരിക്കും എന്നാണ് സൂചന. 2020-ന്റെ ആരംഭത്തിൽ തന്നെ ക്രൂയിസറിനെ നിരത്തിൽ പ്രതീക്ഷിക്കാം. പരേകിന് 1.89 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില. സിംഗിൾ സീറ്റ്, മോണോ സസ്‌പെൻഷൻ മാറ്റ് പെയിന്റ് ഫിനീഷിങ്ങ് തുടങ്ങിയവ പരേകിനെ […]

വാളയാർ  സഹോദരിമാരുടെ മരണം ; അന്വേഷണ സംഘത്തിന്റെ വീഴ്ച്ചകൾ അക്കമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്

സ്വന്തം  ലേഖകൻ കണ്ണൂര്‍: വാളയാര്‍ സഹോദരിമാരുടെ മരണത്തിൽ  പ്രതികളെ വെറുതെ വിട്ടത് ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് സംഭവിച്ച വീഴ്ചകള്‍  അക്കമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ്.  വാളയാർ മാത്രമല്ല  സംസ്ഥാനത്ത് നിരവധി പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്.  ഇതൊക്കെ  വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പോക്‌സോ കേസുകള്‍ പരിഗണിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് ആയിരിക്കണം മുന്‍ഗണന നല്‍കാനെന്നും സുരേഷ്  പറഞ്ഞു . പോക്‌സോ കേസുകളില്‍ നടപടിയുണ്ടാകാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. വാളയാര്‍ കേസില്‍ അന്വേഷണ സംഘത്തിന്  പൊലീസ്, മൊഴി നല്‍കിയ ഡോക്ടര്‍, പ്രോസിക്യുട്ടര്‍, […]