കോട്ടയം നഗരമധ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് നേരെ ഗുണ്ടാ ആക്രമണം: കണ്ണിൽ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ കരിങ്കല്ലിന് തലയ്ക്കടിച്ചു വീഴ്ത്തി; പോക്കറ്റിലുണ്ടയിരുന്ന രണ്ടായിരം രൂപ തട്ടിയെടുത്ത സംഘം മൊബൈൽ ഫോണും തട്ടിയെടുത്തു; ഓട്ടോഡ്രൈവറെ ആക്രമിച്ചത് കോടിമത നാലുവരിപ്പാതയിൽ വച്ച്; ആക്രമണം കൊടുംക്രിമിനൽ മൊട്ടപ്രകാശിന്റെ നേതൃത്വത്തിൽ
തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ഓട്ടോ ഡ്രൈവറുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച അക്രമി സംഘം, യുവാവിന്റെ തല കരിങ്കല്ലിന് അടിച്ചു പൊട്ടിച്ചു. അടിയേറ്റ യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന രണ്ടായിരം രൂപ തട്ടിയെടുത്ത അക്രമികൾ, ഇയാളുടെ മൊബൈൽ ഫോണും തട്ടിയെടുത്തു. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്കടിയേറ്റ് ബോധരഹിതനായി വീണ യുവാവിനെ നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. മാങ്ങാനം കൈതേപ്പാലം സ്വദേശിയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായി കെ.എ രതീഷിനെയാണ് (38) അക്രമി സംഘം മാരകമായി പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 […]