വിജയപുരം രൂപതയിൽ ദളിതന് അയിത്തം: ബിഷപ്പ് തന്നെ ദളിത് വിരുദ്ധനെന്ന് ആരോപണം; വിദ്യാഭ്യാസത്തിലും ജോലിയിലും വൈദിക വൃത്തിയിലും ദളിതനെ ക്രൂരമായി ഒഴിവാക്കുന്നു; ഉള്ളിൽ പുകഞ്ഞ പ്രതിഷേധം പൊട്ടിയൊഴുകി ദളിത് കാത്തലിക മഹാജന സഭ; കുരിശുമേന്തി രൂപതാ ആസ്ഥാനത്തേയ്ക്ക് ജൂലൈയിൽ പ്രതിഷേധ മാർച്ച്
സ്വന്തം ലേഖകൻ കോട്ടയം: കൊടിയ പീഡനങ്ങളിൽ നിന്നും അയിത്തത്തിൽ നിന്നും രക്ഷപെടാൻ ക്രിസ്തുവിന്റെ പാത സ്വീകരിച്ച് നൂറ്റാണ്ടുകൾക്കിപ്പുറവും ദളിതന് ക്രൈസ്തവ സഭയിൽ തൊട്ടുകൂടായ്മ. കറുത്തവനെന്ന് മുദ്രകുത്തി ബിഷപ്പ് തന്നെ വൈദിക വൃത്തിയിൽ നിന്നു ദളിതനെ മാറ്റി നിർത്തുമ്പോൾ അപമാനിക്കപ്പെടുന്നത് സഭയിലെ ഭൂരിപക്ഷം വരുന്ന ദളിത് വിശ്വാസികളാണ്. ലത്തീൻ സഭയുടെ വിജയപുരം രൂപതയിൽ ഇപ്പോഴും നിലനിൽക്കുന്ന കൊടിയ അനാചാരത്തിനെതിരെ ദളിത് മക്കൾ പരസ്യപ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് സഭയിലെ അനാചാരണങ്ങൾ പുറത്തറിഞ്ഞത്. ദളിതന് അയിത്തം കൽപ്പിക്കുന്ന സഭയിലെ ഒരു വിഭാഗത്തിന്റെയും, ബിഷപ്പിന്റെയും നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 16 […]