ലോക്കൽ പേജിൽ ഒതുങ്ങേണ്ട മരണ വാർത്ത; ചാനലുകളുടെ ഒറ്റ വരി വാർത്ത; ദേവനന്ദയുടെ മരണം വലിയ ചർച്ചയാക്കിയത് സോഷ്യൽ മീഡിയ; പക്ഷേ…
എ.കെ ശ്രീകുമാർ കോട്ടയം: ഒരു നാട്ടിലെ സാധാരണ മരണമാകേണ്ടിയിരുന്ന, ദേവനന്ദയുടെ മരണം മലയാളിയുടെ വാർത്താ ചർച്ചയാക്കി മാറ്റിയത് സോഷ്യൽ മീഡിയയുടെ ഇടപെടൽ. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ കാണാതായ പെൺകുട്ടിയുടെ തിരോധാനം ഇത്ര വലിയ വാർത്തായാകാൻ കാരണം സോഷ്യൽ മീഡിയ നടത്തിയ ഇടപെടലുകൾ തന്നെയാണ്. രാവിലെ മുതൽ തന്നെ ഇടവേളകളില്ലാതെ സോഷ്യൽ മീഡിയ ദേവനന്ദയുടെ ഫോട്ടോയും വാർത്തകളും പ്രചരിപ്പിച്ചതോടെയാണ് ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും, വെള്ളിയാഴ്ച രാവിലെ പത്രങ്ങളും ദേവനന്ദയ്ക്കു വേണ്ടി സ്ഥലം മാറ്റി വച്ചത്. സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം നന്മമരമായി മുന്നിൽ നിന്നു […]