വിജയം നിങ്ങളുടേതാണ്, പ്രകാശനം നവംബർ രണ്ടിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
സ്വന്തം ലേഖകൻ ഷാർജ: പ്രമുഖ എഴുത്തുകാരി ദുർഗ മനോജ് രചിച്ച പ്രചോദനാത്മക ഗ്രന്ഥം, വിജയം നിങ്ങളുടേതാണ് നവംബർ രണ്ടിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിക്കും. മലയാളി റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മാതൃഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രൻ, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടർ രമേഷ് പയ്യന്നൂർ, മീഡിയ വൺ മിഡിൽ ഈസ്റ്റ് ഹെഡ് എം.സി.എ. നാസർ എന്നിവർക്കു പുറമേ സാഹിത്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കോട്ടയം മാക്സ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ, സാമ്പത്തിക, ജീവിത വിജയത്തിന് അത്യന്താപേക്ഷിതമായ […]