വാളയാറിൽ ബാലപീഡകർ രക്ഷപെടുമ്പോൾ കോട്ടയത്ത് മാതൃകയായി കോടതിയും പ്രോസിക്യൂഷനും: മണർകാട്ട് പിഞ്ചുകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ ക്രിമിനലിന് അഞ്ചു വർഷം കഠിന തടവ്; വിധിച്ചത് കോട്ടയത്തെ പോക്‌സോ കോടതി
ക്രൈം ഡെസ്‌ക് കോട്ടയം: വാളയാറിൽ പിഞ്ചു കുട്ടികളെ പീഡിപ്പിച്ച കേസിൽ നരാധമൻമാരായ ക്രിമിനലുകൾ പുഷ്പം പോലെ രക്ഷപെടുമ്പോൾ, കോട്ടയത്ത് കുറ്റവാളികൾക്ക് കൃത്യമായി ശിക്ഷ നൽകി കോടതി. കോട്ടയത്തെ പോക്‌സോ കോടതിയാണ് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച ക്രിമിനലിനെ ശിക്ഷിച്ചിരിക്കുന്നത്. മണർകാട് പൊലീസ് 2014 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ കോടതി വിധി പുറത്തു വന്നിരിക്കുന്നത്. അയർക്കുന്നം മടയിൽ വീട്ടിൽ രാജു (50)നെയാണ് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ചു വർഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുന്നത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് ബാബുവിനെ […]