play-sharp-fill

കോടിമത നാലുവരിപ്പാതയിലെ അശ്രദ്ധമായ ഡ്രൈവിംങിന് മറ്റൊരു രക്തസാക്ഷി കൂടി: അപകടത്തിൽ പരിക്കേറ്റ് 22 ദിവസമായി ചികിത്സയിലായിരുന്ന മൂലവട്ടം സ്വദേശിയായ യുവാവ് മരിച്ചു; മരിച്ചത് ആന്തരിക അവയവങ്ങളിലെ അണുബാധയെ തുടർന്ന്

സ്വന്തം ലേഖകൻ കോട്ടയം: അഞ്ചു വർഷം മാത്രം പ്രായമായ കോടിമതയിലെ നാലുവരിപ്പാതയിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് അറുതിയാകുമെന്ന നാട്ടുകാരുടെ പ്രതീക്ഷകൾ അസ്ഥാനത്താകുന്നു. നാലുവരിപ്പാതയിലെ സ്ഥിരം അപകടവേദിയായ മധ്യഭാഗത്തെ ഡിവൈഡറിൽ അപകടത്തിൽപ്പെട്ട് 22 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്ന മൂലവട്ടം സ്വദേശിയായ യുവാവ് മരിക്കുക കൂടി ചെയ്തതോടെയാണ് അപകടങ്ങളുടെ പട്ടിക ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 28 ന് കോടിമത നാലുവരിപ്പാതയുടെ മധ്യത്തിൽ സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂലവട്ടം കുന്നമ്പള്ളി തടത്തിൽ വീട്ടിൽ പരേതനായ മനോഹരന്റെ മകൻ അനുരാജാ(കൊച്ചുമോൻ -38) ണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി […]

ഫ്രൂട്ടിയിലെ എയ്ഡ്‌സ്, കോഴിയിറച്ചിയിൽ നിപ്പ: ഒടുവിൽ മുണ്ടക്കയം ആശുപത്രിയിൽ നിപ്പാ വൈറസും എത്തി..! ‘അതീവ ജാഗ്രതയിൽ’ വാട്‌സ്അപ്പ്..!

തേർഡ് ഐ ബ്യൂറോ കോട്ടയം: ഫ്രൂട്ടിയിൽ എയ്ഡ്‌സും കോഴിയിറച്ചിയിൽ നിപ്പയും കണ്ടെത്തിയ വാട്‌സ്അപ്പ് ഒടുവിൽ മുണ്ടക്കയത്തെ ജനറൽ ആശുപത്രിയിൽ നിപ്പാ വൈറസും കണ്ടെത്തി. നാട്ടുകാരെ പേടിപ്പിച്ച് വാട്‌സ്അപ്പ് അമ്മാവൻമാർ നിപ്പാ വൈറസ് വാർത്ത ഷെയർ ചെയ്തതോടെ കോട്ടയത്തെ മുണ്ടക്കയം ഗവ.ആശുപത്രി രണ്ടു ദിവസമായി വാട്‌സ്അപ്പ് അമ്മാവൻമാരുടെ കർശന നിരീക്ഷണത്തിലാണ്. ഒരാഴ്ചയിലേറെയായി ജില്ലയിലെ ആളുകളുടെ വാട്‌സ്അപ്പിൽ പ്രചരിക്കുന്ന സന്ദേശമാണ് നാട്ടുകാരെ ഭീതിയിലാക്കുന്നത്. അനാവശ്യമായി ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന വിലക്ക് നിലനിൽക്കെയാണ് അനാവശ്യമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. നിപ്പാവൈറസ് ബ്രോയിലർ കോഴികളിൽ കണ്ടെത്തിയെന്നാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. പൂനേ വൈറോളജി […]

കെ.എസ്.യു നേതാക്കൾക്കു നേരെ തിരുവനന്തപുരത്ത് ലാത്തിച്ചാർജ്: എം.എൽ.എയ്ക്കടക്കം പരിക്ക്; ബുധനാഴ്ച സംസ്ഥാനത്ത് വിദ്യഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനു നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് കെ.എസ്.യു സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെ.എസ്.യുവിന്റെ നിയമസഭ മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് നേരെ പൊലീസ് ലാത്തിപ്രയോഗം നടത്തുകയും ചെയ്തു. കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം, വാളയാർ സഹോദരിമാരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി മാർക്ക് ലിസ്റ്റ് കുംഭകോണത്തിലും മാർക്ക് ധാനത്തിലും സർക്കാർ സുതാര്യ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി തട്ടിപ്പ് നടത്തിയ […]

ജിഎസ്ടി തട്ടിപ്പ് : അടയ്ക്ക കയറ്റുമതി ചെയ്തതായി വ്യാജ രേഖകൾ ഉണ്ടാക്കി 150 കോടിയുടെ ഇൻപുട്ട് ടാക്‌സ് കൈക്കലാക്കി ; രണ്ട് പേർ അറസ്റ്റിൽ

  സ്വന്തം ലേഖിക പൊന്നാനി: മലപ്പുറത്ത് 150 കോടിയുടെ ജി.എസ്.ടി തട്ടിപ്പ്. പൊന്നാനി സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടയ്ക്ക കച്ചവടത്തിന്റെ മറവിലാണ് കബളിപ്പിച്ചത്. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നും നോട്ടെണ്ണുന്ന യന്ത്രവും വ്യാജ ചെക്കുകളും പൊലീസ് പിടിച്ചെടുത്തു. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖിനെയും ഫൈസൽ നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ കമ്ബനികളുണ്ടാക്കി കോടികളുടെ അടക്ക കച്ചവടം നടത്തിയതായി ക്രിത്രിമ രേഖ നിർമിച്ചാണ് പണം തട്ടിയത്. കോടികളുടെ അടക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകൾ നൽകി ജി.എസ്.ടിയിൽ നിന്ന് 5 ശതമാനം സ്വന്തം […]

എൻഡിഎ രൂപീകരിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ സുപ്രധാന പദവിയിലിരിക്കുന്നവർ ജനിച്ചിട്ടുപോലുമില്ല ; ബിജെപിയെ വേരോടെ പിഴുതെറിയും : ശിവസേന

  സ്വന്തം ലേഖിക മുംബൈ: ബിജെപിയുമായി സഖ്യം ചേരാൻ ആർക്കും താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ശിവസേന. തങ്ങളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് എംപിമാരെ പ്രതിപക്ഷ നിരയിലേക്ക് മാറ്റിയത്. അവർ തന്നെ ശിവസേന എൻഡിഎ വിട്ടതായി പ്രഖ്യാപിച്ചെന്നും സാമ്നയിലെ ലേഖനത്തിൽ ശിവസേന ആരോപിച്ചു. ബിജെപി ഇന്ത്യയിൽ അധിനിവേശം നടത്തിയ മുഹമ്മദ് ഖോറിയുമായിട്ടാണ് ഉപമിച്ചത്. 13ാം നൂറ്റാണ്ടിൽ മറാത്താ സാമ്രാജ്യത്തിലെ പൃഥ്വിരാജ് ചൗഹാനുമായി ഖോറി നടത്തിയ യുദ്ധത്തിൽ ചൗഹാൻ പരാജയപ്പെട്ടിരുന്നു. തുടർന്ന് ഖോറി അദ്ദേഹം വധിക്കുകയായിരുന്നു. ഖോറിയെ നിരവധി യുദ്ധങ്ങളിൽ മുമ്ബ് ചൗഹാൻ പരാജയപ്പെടുത്തിയിരുന്നു. അതിലൊക്കെ അദ്ദേഹത്തെ […]

ബ്രൗൺ ഷുഗർ മിഠായി കവറുകളിലാക്കി വിൽപ്പന ; യുവാവ് അറസ്റ്റിൽ

  സ്വന്തം ലേഖിക കൊണ്ടോട്ടി: വിദ്യാർത്ഥികൾക്ക് ബ്രൗൺ ഷുഗർ മിഠായി കവറുകളിലാക്കി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പുളിക്കൽ മലയിൽ പുറായിൽ സഹീർ ബാബു(40)വിനെയാണ് ജില്ലാ നാർകോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.എ പ്രദീപും സംഘവും കൊണ്ടോട്ടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മിഠായി കവറുകളിൽ നിറച്ച 300 പാക്കറ്റ് ബ്രൗൺഷുഗറാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി സൗഹൃദം നടിച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. പ്രധാനമായും ലക്ഷ്യം വച്ചിരുന്നത് വിദ്യാർത്ഥികളെയാണ്. ഇതിനായി വാടക വീട് എടുത്ത് ഒരു പാക്കറ്റിന് 500 രൂപ നിരക്കിലായിരുന്നു […]

മോഡറേഷൻ മാർക്ക് തട്ടിപ്പ് : കെ.എസ്.യു മാർച്ചിൽ സംഘർഷം ; ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പരിക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ തലക്കും പരിക്കേറ്റു. തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മർദിച്ചെന്നും എം.എൽ.എ പറഞ്ഞു. കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പും വാളയാർ കേസും ഉന്നയിച്ചായിരുന്നു കെ.എസ്.യുവിെൻറ മാർച്ച്. മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ഈ പ്രവർത്തകരെ പൊലീസ് അറസ്റ്റ് […]

പിഎസ്‌സി ലിസ്റ്റിൽ നിന്ന് താത്ക്കാലികമായി ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സിക്ക് നിയമിക്കാം : ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി : ശബരിമല സീസണിൽ സ്പെഷൽ സർവീസ് നടത്താൻ പിഎസ്.സി ലിസ്റ്റിൽ നിന്ന് താത്ക്കാലികമായി ഡ്രൈവർമാരെ കെഎസ്ആർടിസിക്ക് നിയമിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ചിന്റെ വിധി. സ്പെഷൽ സർവീസ് നടത്തുന്ന 504 ബസുകൾക്കായാണ് പരിചയ സമ്പന്നരായ 1,386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നത്. തീർഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ- നിലക്കൽ റൂട്ടിൽ പരിചയസമ്പത്തുള്ള ഡ്രൈവർമാർ തന്നെ വേണമെന്നും കെഎസ്ആർടിസി അഭ്യർഥിച്ചിരുന്നു. സീസൺ ആയ നവംബർ 16 മുതൽ 2020 ജനുവരി 31 വരെ താൽക്കാലികമായി നിയമനം മതിയെന്ന […]

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം ; നാലു വയസ്സിന് മുകളിലുള്ളവർക്കും ഹെൽമറ്റ് വേണം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിൽ യാത്രചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ്ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല. പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഉണ്ടായിരുന്ന ഇളവുകൾ ഇനി തുടരാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാല് വയസ്സിനു മുകളിലുള്ളവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടാണ് […]

കാണാതായ പാർട്ടി പ്രവർത്തകനെ കോൺഗ്രസ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  സ്വന്തം ലേഖിക കോഴിക്കോട് : കക്കട്ടിലെ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുൻ ബൂത്ത് പ്രസിഡന്റ് മുയ്യോട്ടുംചാൽ ദാമു എന്ന ദാമോദരനെയാണ് ഇന്ന് രാവിലെ കക്കട്ടിൽ അമ്പലക്കുളങ്ങരയിലെ കോൺഗ്രസ് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന് സൂചന. കുന്നുമ്മൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ ഹാളിൽ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സമീപത്തെ വീട്ടിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കുറ്റ്യാടി പോലീസിൽ അറിയിച്ചു. പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം […]