play-sharp-fill

സിനിമാ നടന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ച അസി.കമ്മിഷണർ കുടുക്കിലേയ്ക്ക്: രണ്ടു വർഷത്തോളം മുക്കി വച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ്; കുടുങ്ങുന്നത് സി ഐ യെ പുകച്ച് പുറത്ത് ചാടിച്ച എസി

സ്വന്തം ലേഖകൻ കൊച്ചി: സിഐ നവാസിന്റ തിരോധാനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മട്ടാഞ്ചേരി അസി.കമ്മിഷണർ കുടുക്കിലേയ്ക്ക്. രണ്ടു വർഷം മുൻപ് പ്രമുഖ സിനിമാ താരത്തിന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്. മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണര്‍ എസ് സുരേഷിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ് വന്നതോടെയാണ് ഇദ്ദേഹം വെട്ടിലായത്. പീഡനശ്രമത്തിന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസെടുത്താൽ ഇദേഹത്തെ അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യണ്ടി വരികയും ചെയ്യും. സി ഐ നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തിൽ എ.സി സസ്പെൻഷനിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. […]

മലയാള സിനിമയിലെ നടിമാരിൽ പലരും ലഹരിയ്ക്ക് അടിമകൾ: ന്യൂജനറേഷന് വേണ്ടത് കഞ്ചാവും എൽഎസ്ഡിയും അടക്കമുള്ള ലഹരികൾ; സിനിമയിലെ ലഹരി മാഫിയയെപ്പറ്റി തുറന്ന് പറഞ്ഞ് ബാബുരാജ്

സിനിമാ ഡെസ്‌ക് കൊച്ചി: മലയാള സിനിമയിൽ വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകളാണ് ഷൈൻ നിഗം കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായും, ഷൈൻ ടോം ചാക്കോ എന്ന നടനെ ലഹരിമരുന്നുമായി പിടികൂടിയപ്പോഴും മാത്രമാണ് മലയാള സിനിമയിലെ ലഹരിമാഫിയയെപ്പറ്റിയുള്ള ചിന്തകൾ സജീവമായത്. എന്നാൽ, ഇപ്പോൾ ഷൈൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ലഹരിമാഫിയയുടെ പിന്നാമ്പുറ കഥകളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. മലയാള സിനിമയിൽ ന്യൂജനറേഷൻ ലഹരിയ്ക്ക് അടിമകളാണെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണം ശരിവെച്ച് എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ് കൂടി രംഗത്ത് എത്തിയതോടെയാണ് ചർച്ച വീണ്ടും വഴിതിരിഞ്ഞത്.. നടിമാരിൽ […]

നിന്റെ കഴുത്തിന് താഴെ മൂന്നിടത്ത് എനിക്ക് ഉമ്മവയ്ക്കണം: പതിനാറുകാരിയായ പിഞ്ചു പെൺകുട്ടിയോട് വൈദികന്റെ കാമം നിറഞ്ഞ ഫോൺ സംഭാഷണം: സഭയിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

ക്രൈം ഡെസ്‌ക് കൊച്ചി: സഭയിലെ ലൈംഗിക വൈകൃതങ്ങളുടെ ലോകം തുറന്നു കാട്ടുന്ന മറ്റൊരു കന്യാസ്ത്രീയുടെ പുസ്തകം കൂടി പുറത്തിറങ്ങുന്നു. കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞുള്ള സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ വിവാദ പുസ്തകമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ‘കർത്താവിന്റെ നാമത്തിൽ’ എന്ന് തന്റെ ആത്മകഥയിലാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വിവാദമാകുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാർത്ഥനയിൽ അഭയം തേടുന്ന സന്ന്യാസിനികൾ അവരിൽ അന്തർലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങൾക്കു ഞാൻ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കയ്യൊഴിഞ്ഞു വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനി ആവാൻ […]

കോട്ടയത്തിന്റെ പ്രിയപ്പെട്ട മകൾ: സിനിമാ താരം ഭാമ വിവാഹിതയാകുന്നു; കോട്ടയത്തെ താരപുത്രിയ്ക്ക് ആശംസകളുമായി സിനിമാ ലോകവും നാടും

സിനിമാ ഡെസ്ക്  കോട്ടയം: മണർകാട് നിന്നും ഉദിച്ചുയർന്ന് തെന്നിന്ത്യയിലെ താരമായി വളർന്ന നാടിന്റെ സ്വന്തം പുത്രി ഭാമ വിവാഹിതയാകുന്നു. മലയാളികളുടെ മനം കവർന്ന താരം ഇന്ന് മലയാളികളുടെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നല്ല നടിമാരുടെ പട്ടികയിൽ ഇടം തേടിയ ആളാണ്. ഈ നടിയാണ് ഇപ്പോൾ തന്റെ വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. മുപ്പത്തൊന്നുകാരിയായ ഭാമയിപ്പോൾ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ബിസിനസുകാരനായ അരുണാണ് വരൻ. ഇതൊരു പ്രണയ വിവാഹമല്ല,? വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച […]

കോട്ടയം നഗരമധ്യത്തിൽ നടുറോഡിൽ മുട്ടൻ കുഴി: കോൺവച്ച കുഴി അളന്ന് പൊലീസ്; സെൻട്രൽ ജംഗ്ഷനിലെ കുഴി കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ തന്നെ ആളെ വീഴ്ത്താൻ വാരിക്കുഴി ഒരുക്കി പൊതുമരാമത്ത് വകുപ്പ്. കെ.കെ റോഡിൽ നിന്നും ശീമാട്ടി റൗണ്ടാന വരെ എത്തുന്ന ഭാഗത്ത് ഗാന്ധിസ്‌ക്വയറിനു സമീപത്തായാണ് ആളെ വീഴ്ത്താനുള്ള കുഴിയൊരുങ്ങിയിരിക്കുന്നത്. നേരത്തെ സീബ്രാ ലൈനുണ്ടായിരുന്ന ഭാഗത്താണ് ഇപ്പോൾ ഒത്ത ഒരു കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാർ നിരന്തരം അപകടത്തിൽപ്പെട്ടതോടെ കുഴിയുടെ ആഴം മനസിലാക്കാൻ പൊലീസ് കുഴിയ്ക്കുള്ളിൽ സ്റ്റോപ്പ് സിഗ്നലുള്ള കോൺ സ്ഥാപിച്ചു. ഇതാകട്ടെ യാത്രക്കാരെ കൂടുതൽ അപകടത്തിലേയ്ക്കു തള്ളി വിടുന്നതായി. രണ്ടാഴ്ചയിലേറെയായി നടുറോഡിൽ ഇത്തരത്തിൽ അപകടക്കുഴി […]

ഈ ഒഴുകുന്ന വെള്ളം ആരുടേത്..? പ്രകൃതിയുടേതെന്ന് വാട്ടർ അതോറിറ്റി; അല്ലെന്ന് പൊലീസ്; കളക്ടറേറ്റിനു സമീപത്തെ വെള്ളമൊഴുക്ക് സംബന്ധിച്ചു തർക്കം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഈ വെള്ളം ആരുടേതെന്നതിനെച്ചൊല്ലി പൊലീസും വാട്ടർ അതോറിറ്റിയും തമ്മിൽ തർക്കം. തങ്ങളുടെ വെള്ളമല്ലെന്നും പ്രകൃതിയുടെ വികൃതിയായി ഒഴുകിയെത്തുന്ന വെള്ളമാണെന്നും വാട്ടർ അതോറിറ്റി പറയുമ്പോൾ, ഈ വെള്ളം ഒഴുകുന്നത് വാട്ടർ അതോറിറ്റി പമ്പ് ചെയ്യുമ്പോൾ മാത്രമാണ് എന്നാണ് പൊലീസിന്റെ വാദം. ഒരു മാസത്തിലേറെയായി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്തേയ്ക്ക് വാട്ടർ അതോറിറ്റി ഓഫിസിനു സമീപത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് ഈ വിവാദ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. കളക്ടറേറ്റിനു പിന്നിലായാണ് വാട്ടർ അതോറിറ്റി ഓഫിസ്. ഈ ഓഫിസിനു സമീപത്തു നിന്നാണ് ഈ […]

തിരുനക്കര മഹാദേവക്ഷേത്രത്തിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി: ഇൻസിനേറ്റർ സ്ഥാപിച്ചു തുടങ്ങി; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. ക്ഷേത്രത്തിനുള്ളിൽ ആനക്കൊട്ടിലിനു സമീപമായി കൂടിക്കിടക്കുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി ഇതിനു സമീപത്തു തന്നെ ഇൻസിനേറ്റർ സ്ഥാപിക്കുകയാണ് ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും. തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെ തുടർന്നാണ് അതിവേഗം ഇൻസിനേറ്റർ സ്ഥാപിക്കാൻ നടപടിയെടുത്തിരിക്കുന്നത്. ദിവസവും നൂറ് കണ്ക്കിന് ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രത്തിൽ ആനക്കൊട്ടിലിനു സമീപത്തായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്   ഭക്തർ തന്നെയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്നത്. തുടർന്ന് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള […]

കൊല്ലത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ ലാത്തിയേറ്: പൊലീസുകാരുടെ പേടി സ്വപ്‌നം മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വീണ്ടും വിവാദത്തിൽ; ശബരിമല സീസണിൽ ഹരിശങ്കറിനെ വിടാതെ പിൻതുടർന്ന് വീണ്ടും വിവാദം

 സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സുപ്രീം കോടതി വിധിയുടെ ഒരു സീസൺ പൂർത്തിയായിട്ടും മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ വിടാതെ പിൻതുടർന്ന് വിവാദങ്ങൾ. ബിന്ദുവിനെയും കനകദൂർഗയെയും മലകയറ്റാൻ മുൻകൈ എടുത്തത് ഹരിശങ്കറാണെന്ന വിവാദം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നിരവധി വിവാദങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. ഏറ്റവും ഒടുവിൽ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനാണ് ഹരിശങ്കറിനെതിരെ വിവാദമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വാഹന പെറ്റി പിരിവിന് എസ്പി ക്വാട്ട നിശ്ചയിക്കുന്നുവെന്നാണ് അസോസിയേഷൻറെ പരാതി. കടയ്ക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തലാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എസ്പിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. […]

കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോ ശനിയാഴ്ച കോടതിയിൽ ഹാജരായേക്കും; സമൻസ് അയച്ചു കോടതി

ക്രൈം ഡെസ്‌ക് കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ജലന്ധർ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ നവംബർ 30 ശനിയാഴ്ച കോടതിയിൽ ഹാജരായേക്കും. കേസ് പരിഗണിക്കുന്ന കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോയ്ക്കു സമൻസ് അയച്ചത്. കേസിന്റെ വിചാരണ ജില്ലാ കോടതിയിലേയ്ക്കു മാറ്റിയ ശേഷം ആദ്യമായാണ് ബിഷപ്പ് ഫ്രാങ്കോ ഹാജരാകാൻ കോടതി സമൻസ് അയക്കുന്നത്. നേരത്തെ കഴിഞ്ഞ 11 ന് ഹാജരാകാൻ കോടതി സമൻസ് അയച്ചിരുന്നെ്ങ്കിലും അന്ന് കോടതി അവധിയായിരുന്നു. […]

തണലോരം ജൈവ വൈവിദ്ധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം: മീനച്ചിലാർ മീനന്തലയാർ കൊടൂരാർ സംയോജനപദ്ധതിയുടെ ഭാഗമായുള്ള നീറിക്കാട് തണലോരം പച്ചതുരുത്ത് പദ്ധതി ഹരിതകേരള മിഷൻ എക്സി.വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ അഡ്വ.അനിൽകുമാർ,ജില്ലാ പഞ്ചായത്ത്‌സ്ഥിരം സമിതി അദ്ധ്യക്ഷ സിസമ്മ ബേബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി മാത്യു,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, പഞ്ചായത്തംഗം ജോസ് കൊറ്റം, മോഹൻ കുമാർ ടി.വി,പി.രമേശ്,നീറിക്കാട് രാജഗോപാൽ, റ്റി.ബി പദ്മകുമാരി,പദ്മനാഭൻ പി.പി,കെ.എം കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.