play-sharp-fill

ശബരിമല ദർശനം ; സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല ദർശനത്തിനായി സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ റിട്ട് ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ ്ഹർജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലുള്ളത്. രഹന ഫാത്തിമയുടെ ഹർജിയിൽ അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ നൽകിയ തടസ്സ ഹർജിയും സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം രഹന ഫാത്തിമയുടെ ഹർജിയിൽ കക്ഷി ചേരാൻ അരയ സമാജം […]

രക്തസമ്മർദ്ദം ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് രക്തസമ്മർദം. ശരീരത്തിലെ നേരിയ രക്തലോമികകളിലേക്കുകൂടി രക്തം ഒഴുകിയെത്തണമെങ്കിൽ വേണ്ടത്ര രക്തസമ്മർദം കൂടിയേ തീരൂ. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കുമൊക്കെ ആവശ്യത്തിന് പ്രാണവായുവും ഊർജവുമൊക്കെ കിട്ടിയാൽ മാത്രമേ ശരീര പ്രവർത്തനങ്ങൾ ശരിയായി നടക്കുകയുള്ളൂ. രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ( Blood Pressure ). ഇത് രക്തത്തിന്റെ സഗുമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനീയിലേയ്ക്ക് തള്ളിവിടുമ്‌ബോഴുണ്ടാകുന്ന രക്തസമ്മർദ്ദത്തെ സിസ്റ്റോളിക് രക്തസമ്മർദ്ദം ( Systolic […]

കശുമാങ്ങയിൽ നിന്ന് ഇനി മദ്യവും; വരുമാനം കൊയ്യാൻ പുതിയ ആശയവുമായി പ്ലാന്റേഷൻ കോർപ്പറേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കശുമാങ്ങയിൽ നിന്ന് ഇനി മദ്യവും. റബർവില കുത്തനെ ഇടിഞ്ഞതോടെയാണ് വരുമാനം കൊയ്യാനുള്ള പപുതിയ ആശയം പ്ലാന്റേഷൻ കോർപറേഷൻ മുന്നോട്ട് വച്ചിരിക്കുന്നത്. കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിലെ കശുമാങ്ങകളിൽ നിന്നാണ് വീര്യം കുറഞ്ഞ മദ്യവും വൈനും മറ്റും ഉത്പാദിപ്പിക്കുക. പദ്ധതിയുടെ വിശദ റിപ്പോർട്ട് തയ്യാറാക്കാൻ കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയശേഷം സർക്കാരിന്റെ അനുമതി തേടും. ഇതോടൊപ്പം അബ്കാരി നിയമങ്ങൾക്ക് അനുകൂലമായി വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് ലൈസൻസ് നൽകാൻ എക്‌സൈസ് വകുപ്പും ആലോചിക്കുന്നുണ്ട്. ഗോവൻ ഫെനി പോലെ വീര്യം കുറഞ്ഞ […]

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; അറുപത്തിമൂന്നുകാരന് പത്ത് വർഷം കഠിന തടവ്

  സ്വന്തം ലേഖിക കാസർകോട്: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അറുപത്തിമൂന്നുകാരന് പത്ത് വർഷം കഠിന തടവും ശിക്ഷയും. 2016 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായസംഭവം. വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ രവീന്ദ്ര സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ലെംഗികപീഡനമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്ദുർഗ് പൊലീസാണ് കേസന്വേഷിച്ചത്.

എസ്.എൻ.ഡി.പിയിലും എസ്. എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട് ; ഗുരുതര ആരോപണവുമായി വെള്ളാപ്പള്ളി നടേശന്റെയും തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസു

സ്വന്തം ലേഖകൻ ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ ഗുരുതര ആരോപണവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റും സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസു രംഗത്ത്. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എൻഡിപിയിലും എസ്എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി നടത്തിയെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റേയും പിന്നീട് തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് എസ.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സമുദായ എല്ലാത്തിനും മറുപടി നൽകുമെന്നും കാര്യങ്ങൾ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നും സുഭാഷ് വാസുവിന്റെ ആരോപണത്തോട് […]

ലൈംഗീക അതിക്രമ കേസുകളിൽ ജാഗ്രത വേണം ;നിരപരാധികളെ പ്രതിയാക്കിയാൽ അവരായിരിക്കും യഥാർത്ഥ ഇരയായി മാറുക : ഹൈക്കോടതി

  സ്വന്തം ലേഖിക കൊച്ചി :ലൈംഗിക അതിക്രമ പരാതികളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തമായ തെളിവുകളില്ലാതെ ആരെയും പ്രതികളാക്കരുത്. മറിച്ചായാൽ പിന്നീട് അവരായിരിക്കും യഥാർത്ഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി. 2018-ലെ ഒരു ലൈംഗിക അതിക്രമ കേസിൽ വിധി പറഞ്ഞു കൊണ്ടാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. കോട്ടയം പാമ്പാടിയിലാണ് സംഭവം. ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലായിരുന്നു കേസ്. സ്‌കൂൾ ബസിൽ വെച്ച് 13- കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയിൽ […]

മാധ്യമപ്രവർത്തകയ്‌ക്കെതിരെ നടന്ന സദാചാര ആക്രമണം ; പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ രാജി വച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകയ്‌ക്കെതിരെ സദാചാര ആക്രമണം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ ക്ലബ് അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രസിഡന്റടക്കമുള്ളവർ രാജിവെച്ചു. പ്രസ്സ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി ജോസഫും മറ്റ് ഭാരവാഹികളുമാണ് രാജി വച്ചത്. മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന ഭാരവാഹികളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമാണ് രാജി വച്ചത്. രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിശദീകരണം. ആക്ടിംഗ് സെക്രട്ടറി സാബ്ലു തോമസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും ആരോപണമുയർന്നിട്ടുണ്ട്. മാധ്യമപ്രവർത്തകയുടെ […]

സ്‌കൂൾ അധികൃതരുടെ അശ്രദ്ധ ;യുകെജി വിദ്യാർത്ഥിനി ഉറങ്ങിപ്പോയതറിയാതെ ക്ലാസ്സിലിട്ട് പൂട്ടി

  സ്വന്തം ലേഖിക പാലക്കാട് : ക്ലാസ്‌റൂമിലിരുന്ന് ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ അധ്യാപകർ സ്‌കൂൾ പൂട്ടി വീടുകളിലേക്ക് പോയി. ഒറ്റപ്പാലത്ത് അനങ്ങനാടി പത്താംകുളം എൽപി സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. കുട്ടിയെ അന്വേഷിച്ച് രക്ഷിതാക്കൾ സ്‌കൂളിൽ എത്തിയപ്പോഴാണ് ക്ലാസ് റൂമിനുള്ളിൽ കുടുങ്ങിക്കിടന്ന കുട്ടിയെ കണ്ടെത്തിയത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താത്തതിനാലാണ് രക്ഷിതാക്കൾ സ്‌കൂളിലെത്തി പരിശോധിച്ചത്. ഈ സമയം സ്‌കൂളിൽ മറ്റാരും ഇല്ലായിരുന്നു. അബദ്ധം പറ്റിയതാണെന്ന് സ്‌കൂൾ അധികൃതർ ഇവരോട് പറഞ്ഞതായാണ് അറിയാൻ കഴിയുന്നത്. നാട്ടുകാരിൽ ഒരാൾ സമൂഹ മാധ്യമങ്ങളിൽ ലൈവ് […]

പ്രളയകാലത്ത് പമ്പാ നദി നീന്തികടന്ന് അയ്യപ്പന് നിറപുത്തരി കതിർ എത്തിച്ച യുവാക്കൾക്ക് ജോലി നൽകി ദേവസ്വം ബോർഡ്

  സ്വന്തം ലേഖിക പത്തനംതിട്ട : പ്രളയകാലത്ത് നിറഞ്ഞൊഴുകിയ പമ്പാ നദി മുറിച്ച് കടന്ന് അയ്യപ്പന് നിറപുത്തരിക്ക് കതിർ എത്തിച്ച യുവാക്കൾക്ക് ജോലി നൽകി ദേവസ്വം ബോർഡ്. പമ്പാവാലി സ്വദേശികളായ ബിനുവും ജോബിയുമാണ് സന്നിധാനത്ത് ജോലിയിൽ പ്രവേശിച്ചത്. എല്ലാം നിയോഗമാണെന്നായിരുന്നു ബിനുവിന്റെയും ജോബിയുടേയും പ്രതികരണം. അന്ന് പുഴ നീന്താൻ തോന്നിപ്പിച്ചതും ഇന്ന് ഒരു വരുമാന മാർഗ്ഗം തന്നതും അയ്യപ്പനാണെന്ന് ഇവർ പറയുന്നു. 2018 ലെ പ്രളയകാലത്ത് പമ്പാ നദി അതിഭീകരമായ നിലയിൽ നിറഞ്ഞ് കവിഞ്ഞൊഴുകിയപ്പോൾ, നിറപുത്തരിക്ക് തമിഴ്നാട്ടിൽ നിന്നെത്തിച്ച കതിർ പമ്ബയിൽ കുടുങ്ങി. കീഴ്വഴക്കം […]

ക്രിസ്തുമസിന് അടിപൊളി ക്യാരറ്റ് കേക്ക് തയ്യാറാക്കാം

  വേണ്ട ചേരുവകൾ ക്യാരറ്റ് – 3 എണ്ണം മുട്ട – 4 എണ്ണം പഞ്ചസാര – 3/4 കപ്പ് ഓയിൽ – 3/4 കപ്പ് മൈദ – 1 കപ്പ് ബേക്കിങ്പൗഡർ – 1 ടീസ്പൂൺ ഉപ്പ് – 1 നുള്ള് അണ്ടിപ്പരിപ്പ്, മുന്തിരി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ക്യാരറ്റും മുട്ടയും ഓയിലും കൂടി മിക്‌സിയിലടിച്ചെടുക്കുക. ശേഷം വേറെ ഒരു പാത്രത്തിൽ മൈദയും പഞ്ചസാര പൊടിച്ചതും ബേക്കിങ് പൗഡറും ഉപ്പും കൂടി അരിച്ചെടുത്ത വയ്ക്കുക. അതിനു ശേഷം മിക്‌സിയിലുള്ള ക്യാരറ്റ് കൂട്ട് […]