play-sharp-fill

ഗതാഗത നിയമങ്ങൾ ഡ്രൈവർമാരും കാൽനടയാത്രക്കാരും ഒരുപോലെ പാലിക്കണം ; നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും : എ.കെ ശശീന്ദ്രൻ

  സ്വന്തം ലേഖകൻ കോഴിക്കോട് : ഗതാഗത നിയമങ്ങൾ ഡ്രൈവർമാരും കാൽനടയാത്രക്കാരും ഒരുപോലെ പാലിക്കണമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മൊഫ്യൂസൽ ബസ്റ്റാന്റിൽ കോർപറേഷൻ നിർമ്മിച്ച ബസ്ബേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിൽ നഗരസഭ മുൻകൈ എടുത്ത് ബസ് ബെ നിർമിച്ച ആദ്യത്തെ നഗരസഭ കോഴിക്കോടാണെന്ന് മന്ത്രി പറഞ്ഞു. ഇതിൽ നിന്നും പ്രചോദനമുൾകൊണ്ട് മറ്റ് നഗരസഭകളും ഉൾനാടൻ പ്രദേശങ്ങളിൽ ഗതാഗത കുരുക്കുള്ള സ്ഥലങ്ങളിലും ബസ് ബേ നിർമ്മിക്കാവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതിവേഗം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന […]

വാളയാറിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു തള്ളിയ പ്രതികളെ വെറുതേ വിട്ട ഞെട്ടലിൽ നിൽക്കുന്ന മലയാളികൾക്ക് മുന്നിലേക്ക് മറ്റൊരു കഥകൂടി ; കോട്ടയം കിടങ്ങൂരിൽ 13 കാരിയെ അഞ്ചുപേർ ചേർന്നു പീഡിപ്പിച്ചു

സ്വന്തം ലേഖിക കോട്ടയം : കോട്ടയം കിടങ്ങൂരിൽ 13 വയസ്സുകാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു. കുട്ടിയെ രണ്ട് വർഷമായി അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചു വരികയായിരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ബെന്നി ഒളിവിലാണു. പോക്സോ നിയമ പ്രകാരം കിടങ്ങൂർ പോലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിലാണ് ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്.

ബി.ജെ.പിയെ ശക്തിപ്പെടുത്താൻ ഹരിശ്രീ മുതൽ തുടങ്ങണം, സർജറി ചെയ്യേണ്ടിടത്ത് സർജറി ചെയ്യണം.സം ഘടനയാണ് വലുത് അധികാരമല്ല ; പി.പി മുകുന്ദൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഹരിശ്രീ മുതൽ തുടങ്ങണമെന്ന് ബി.ജെ.പി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി മുകുന്ദൻ. സർജറി ചെയ്യേണ്ടിടത്ത് സർജറി നടത്തിയേ പറ്റൂ. സംഘടനയാണ് വലുത് അധികാരമല്ല. എന്നാൽ ഇപ്പോൾ സ്ഥാനമാനത്തിന് വേണ്ടി നേതാക്കൾ പാർട്ടിയെ മറക്കുകയാണ്. നേതാവിന്റെ ജനകീയത അല്ല വലുത് സമർപ്പണമാണ്. ഇനി പുതിയതായി വരുന്ന പ്രസിഡന്റിന്റെ ഉത്തരവാദിത്വവും അതായിരിക്കണം. സംഘടനയിൽ അടിമുടി മാറ്റം ഉണ്ടായേ പറ്റൂ. പ്രസംഗിക്കുന്നവരല്ല പ്രവർത്തിക്കുന്നവരാണ് സംഘടനയുടെ തലപ്പത്തേക്ക് വരേണ്ടത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങളെ അന്വേഷിച്ച് ഇറങ്ങിയാൽ […]

മകൻ ഐ.പി.എസുകാരൻ,അമ്മ അസിസ്റ്റന്റ് പബ്ലിക് ഇൻഫർഷേൻ ഓഫീസർ ; ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത അമ്മയും മകനും അറസ്റ്റിൽ

  സ്വന്തം ലേഖിക ഗുരുവായൂർ: വ്യാജ ഐപിഎസ് ഓഫീസറായി ചമഞ്ഞ് മകനും സര്ക്കാര് ജോലിക്കാരിയായി ചമഞ്ഞ് അമ്മയും ചേർന്ന് ബാങ്കുകളെ കബളിപ്പിച്ച് സ്വന്തമാക്കിയത് 28 കാറുകളും ഒരു ബുള്ളറ്റും. ഒപ്പം ബാങ്ക് മാനേജരെ പറ്റിച്ച് 95 പവനും 25 ലക്ഷം രൂപയും പലപ്പോഴായി കൈക്കലാക്കി. സംഭവത്തിൽ തലശ്ശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ ശ്യാമളയെ (58) കോഴിക്കോട് ബിലാത്തിക്കുളത്തെ വാടകവീട്ടിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെയാണ് പോലീസ് ഡിപ്പാർട്ട്മെന്റിനെ പോലും കബളിപ്പിച്ച അമ്മയേയും മകനേയും കുറിച്ച് പുറംലോകമറിഞ്ഞത്.ശ്യാമളയുടെ മകൻ വിപിൻ കാർത്തിക് (29) കശ്മീരിലെ […]

വാളയാർ കേസ് : ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗീക ബന്ധമാണ് നടന്നതെന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന് പ്രത്യേകമായി ദീപാവലി ആശംസകൾ അറിയിക്കണേ മാമാ ; പോലീസിന്റെ ഒഫിഷ്യൽ ഫെസ്ബുക്ക് പേജിൽ രൂക്ഷവിമർശനം

  സ്വന്തം ലേഖിക കൊച്ചി : പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനം ഉയരുന്നു. എന്നാൽ പ്രതികളെ വെറുതേ വിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിലെ തണുപ്പൻമട്ടാണ് കോടതിയിൽ നിന്നും കുറ്റാരോപിതർക്ക് ശിക്ഷലഭിക്കാതിരിക്കാൻ കാരണമായതെന്ന് വിമർശനം നേരെത്തെ തന്നെ ഉയർന്നിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബർ 25നാണ് കോടതി വെറുതേ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ […]

വാളയാറിലെ പെൺകുട്ടികളുടെ മരണം: പുനരന്വേഷണം നടത്തണം; കേസ് സിബിഐ ഏറ്റെടുക്കണം: എ.കെ ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: വാളയാറിൽ പെൺകുട്ടികളെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും, കേസിൽ നിന്നും രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ രക്ഷപെടുകയും ചെയ്ത പ്രതികൾക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് പൊതുപ്രവർത്തകൻ എ.കെ ശ്രീകുമാർ ആവശ്യപ്പെട്ടു. രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കേസിൽ നിന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടുന്നത് കേരളത്തിന് അപമാനമാണ്. വിദ്യാഭ്യാസത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന കേരളമെന്ന സംസ്ഥാനത്തിന് ഈ സംഭവങ്ങൾ ഏറെ അപമാനകരമാണ്. ഇത്തരത്തിൽ കേരളത്തിലെ പെൺകുട്ടികളുടെ സുരക്ഷിതത്വത്തിന് പോലും ഭീഷണിയകുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കൻ കേസിലെ പ്രതികൾക്കും, കേസ് ഒതുക്കാൻ പ്രയത്‌നിച്ചവർക്കും എതിരെ അന്വേഷണം […]

വാളയാർകേസ് ; ദരിദ്രരും ദളിതരുമായ പെൺകുട്ടികളെ ഓർത്തു മുതലക്കണ്ണീർ ഒഴുക്കുന്നതിനോടൊപ്പം കുറ്റവിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു, സി.പി. എമ്മിനെയും സർക്കാരിനെയും പരിഹസിച്ച് അഡ്വ. ജയശങ്കർ

    തിരുവനന്തപുരം: വാളയാറിൽ ലൈംഗിക പീഡനത്തെ തുടർന്ന് എട്ടും പതിനൊന്നും വയസുള്ള രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തിൽ വൻ പ്രതിഷേധമാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉയർന്നുവരുന്നത്. . പ്രതികളെ രക്ഷപ്പെടുത്തുന്നതിന് ഭരണ പാർട്ടിയിലെ നേതാക്കൾ ശ്രമിച്ചെന്ന് പെൺകുട്ടികളുടെ അമ്മയുടെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ ഏറെ കുരുക്കിലായിരിക്കുകയാണ് സി.പി.എം. ഇതോടെ പ്രതികളെ വെറുതെവിടാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് സമൂഹത്തിന് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിതാ വാളയാർ കേസിലെ രാഷ്ട്രീയ ഇടപെടലിൽ സി.പി.എമ്മിനെയും സർക്കാരിനെയും പരിഹസിച്ച് അഡ്വ.ജയശങ്കർ […]

കാശ് ലാഭിക്കാൻ കാമുകിയെ സഹോദരിയാക്കി ; വിമാന ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: സൗജന്യ നിരക്കിൽ വിമാനടിക്കറ്റ് തരപ്പെടുത്താൻ കാമുകിയെ ആധാർ കാർഡിൽ സഹോദരിയാക്കി മാറ്റിയ വിമാന ജീവനക്കാരനും പെൺസുഹൃത്തും പിടിയിൽ. ഇൻഡിഗോ ജീവനക്കാരനായ ഭുവനേശ്വർ സ്വദേശി രാഗേഷ് (31), കാമുകി ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് സിഐഎസ്എഫിന്റെ പിടിയിലായത്. വിമാന ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ നിരക്കിൽ വിമാന യാത്രയ്ക്കായി ടിക്കറ്റ് ലഭിക്കും. ഈ അവസരം മുതലെടുത്താണ് രാജേഷ് ആധാർ കാർഡിൽ കാമുകിയെ സഹോദരിയാക്കിയത്. സഹോദരി രാധയുടെ ആധാർ കാർഡിൽ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളർ പ്രിന്റ് […]

മമ്മൂട്ടിയുടെ മാമാങ്കം വിവാദങ്ങളിൽ മുങ്ങുന്നു: നവംബർ 21 ന് റിലീസ് ചെയ്യാനിരിക്കെ ചിത്രം വീണ്ടും വിവാദത്തിൽ മുങ്ങുന്നു; തിരക്കഥ തട്ടിയെടുത്തത് കോടതിയിലേയ്‌ക്കെന്നു സൂചന; പ്രതിഷേധവുമായി ഹേറ്റ് മാമാങ്കം ക്യാമ്പെയിൻ

സിനിമാ ഡെസ്‌ക് കൊച്ചി: അടുത്തിടെ നിരന്തരമായി മമ്മൂട്ടിയുടെ ചിത്രങ്ങൾ തീയറ്ററുകളിൽ എട്ടു നിലയിൽ പൊട്ടുകയാണ്. ഇതിനിടെയാണ് വൻ പ്രതീക്ഷകൾ ഉയർത്തി, കോടികൾ മുടക്കി നാലു ഭാഷകളിൽ മാമാങ്കം തീയറ്ററുകളിലേയ്ക്ക് എത്തുമെന്ന പ്രതീക്ഷ ഉയരുന്നത്. നവംബർ 21 ന് തീയറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷ ഉയർത്തിയ മാമാങ്കം പക്ഷേ, ഇപ്പോൾ വിവാദ ചുഴിയിലാണ്. ചിത്രത്തിന്റെ റിലീസിനെ പോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥ മോഷണ വിവാദം. മറ്റു മോഷണ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കഥയും തിരക്കഥയും തയ്യാറാക്കി, ചിത്രത്തിന്റെ പാതി ഷൂട്ടിംങ് പൂർത്തിയാക്കിയ ശേഷം സംവിധായകനെ ചവിട്ടുപ്പുറത്താക്കുകയായിരുന്നു മാമാങ്കത്തിൽ […]

വേണാട് ഇനി പഴയ വേണാട് അല്ല ; നവംബർ ഒന്ന് മുതൽ വേണാട് എക്‌സ്പ്രസ് പുത്തൻ കുപ്പായത്തിൽ

  സ്വന്തം ലേഖിക തിരുവനനന്തപുരം : കുലുക്കവും വിറയലുമായി ഓടുന്ന വേണാട് എക്‌സ്പ്രസ് നവംബർ ഒന്നു മുതൽപുതിയ രീതിയിൽ ആകും യാത്രക്കാർക്ക് മുൻപിൽ എത്തുക. പുതിയ വേണാടിൽ എച്ച്.ഒ.ജി (ഹെഡ് ഓൺ ജനറേഷൻ) ടെക്‌നോളജി ഉപയോഗിച്ചുള്ള ബോഗികളാണ് വേണാടിൽ എക്‌സ്പ്രസ്സിൽ ഇനി ഉപയോഗിക്കുന്നത്. ഇത് ട്രെയിൻ എടുക്കുമ്പോഴും നിറുത്തുമ്പോഴുമുള്ള കുലുക്കം ഒഴിവാക്കും. രാജധാനി തുരന്തോ എക്‌സ്പ്രസുകളിലെ പുതുതലമുറ കോച്ചുകളാണിത്. കൊളുത്തിൽ യോജിപ്പിക്കുന്ന കുലുക്കമുള്ള കോച്ചുകൾക്ക് പകരം, സെന്റർ ബഫർ കപ്ലിംഗിൽ യോജിപ്പിക്കാവുന്ന അപകടസാദ്ധ്യതയില്ലാത്തവയാണിത്. കൂടുതൽ യാത്രാസുഖവും സൗകര്യങ്ങളുമുള്ള 24 കോച്ചുകളാണ് പുതിയ വേണാടിൽ ഉണ്ടാവുക. […]