play-sharp-fill

പാക്കിൽ ക്ഷേത്രത്തിന്റെ സമീപത്തെ ആറാട്ടുകുളത്തിനു സമീപത്തേയ്ക്കു കാർ മറിഞ്ഞു: തോട്ടിലേയ്ക്കു മറിഞ്ഞ കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: പാക്കിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപത്തെ തോട്ടിലേയ്ക്കു കാർ മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു. പാക്കിൽ സ്വദേശികളായ ബൈജു (30), അരവിന്ദ് (24) എന്നിവരാണ് കാറിനുള്ളിലുണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപെട്ടു. പാക്കിൽ ക്ഷേത്രത്തിന്റെ ഭാഗത്ത് ഇല്ലിമൂട്ടിൽ വളവിലായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന കാർ ഈ ഭാഗത്ത് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി സമീപത്തെ കുളത്തിലേയ്ക്കു മറിയുകയായിരുന്നു. ഇരുവരും പാക്കിൽ ഭാഗത്തു നിന്നും വീട്ടിലേയ്ക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഇരുവരെയും കാറിനുള്ളിൽ നിന്നും പുറത്തെടുത്തു. കാറിനു […]

രാജീവ് ഗാന്ധി കോംപ്ലക്‌സ് മുകളിലേക്ക് ഉയരാത്തതിന് പിന്നിൽ വൻ അഴിമതി: മൂന്നു ബജറ്റുകളിലായി വകയിരുത്തിയത് മൂന്നേകാൽ കോടി രൂപ; കെട്ടിടത്തിൻ്റെ ബലക്ഷയം പരിശോധിച്ച ഫയൽ കാണാനില്ലന്ന് നഗരസഭ; വരുമാനമില്ലാതെ നട്ടം തിരിയുന്ന നഗരസഭയ്ക്ക് കോടികൾ കൺമുന്നിൽ ഉണ്ടായിട്ടും വേണ്ട; പിന്നിൽ കോടികളുടെ അഴിമതി

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ നഗരസഭയുടെ ഉടമസ്ഥതയിൽ തല ഉയർത്തി നിൽക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിനു മുകളിലേയ്ക്കു നില ഉയരാത്തതിനു പിന്നിൽ വൻ അഴിമതി. മൂന്നു തവണയായി ബജറ്റിൽ മൂന്നു കോടി 25 ലക്ഷം രൂപ വകയിരുത്തിയിട്ടും ഒരു നില പോലും മുകളിലേയ്ക്കു പണിയാൻ സാധിച്ചിട്ടില്ല. ഇതിനു പിന്നിൽ വൻ അഴിമതിയാണ് എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ആറ് നില നിർമ്മിക്കുന്നതിനുള്ള അടിത്തറയാണ് രാജീവ് ഗാന്ധി കോംപ്ലക്‌സിനു ഇട്ടിരിക്കുന്നത്. എന്നാൽ, നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിനു മുകളിലേയ്ക്ക് ഒരു കല്ലെടുത്തു വയ്ക്കാൻ പോലും […]

ബിഷപ്പ് തോമസ് കെ.ഉമ്മൻ നവംബർ 29 ന് പടിയിറങ്ങും; യാത്രയയപ്പു സമ്മേളനം നവംബർ 28 ന്

സ്വന്തം ലേഖകൻ കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ പന്ത്രണ്ടാമത് അദ്ധ്യക്ഷനായ ബിഷപ്പ് തോമസ് കെ.ഉമ്മൻ ഔദ്യോഗിക പദവിയിൽ നിന്നും നവംബർ 29 ന് വിരമിക്കും. 2011 മാർച്ച് 5 നാണ് സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് അദ്ദേഹം എത്തിയത്. ഔദ്യോഗിക വിരമിക്കൽ കാലാവധിയായ 67 വയസ്സ് പൂർത്തിയാകുന്നതിനാലാണ് നവംബർ 29ന് അദ്ദേഹം മദ്ധ്യകേരള മഹായിടവകയുടെ പടിയിറങ്ങുന്നത്. മഹായിടവകയുടെ നേതൃത്വത്തിൽ നവംബർ 28 ന് രണ്ടിനു ബെഞ്ചമിൻ ബെയ്ലി ഹാളിൽ നടക്കുന്ന ബിഷപ്പ് തോമസ് കെ.ഉമ്മൻറെ യാത്രയയപ്പ് സമ്മേളനം മലങ്കര മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഡോ.തിയോഡോഷ്യസ് […]

ശിവശങ്കരനു പിന്നാലെ, സി.എം രവീന്ദ്രനും കുരുക്കിലേയ്ക്ക്: ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനു പിന്നാലെ അറസ്റ്റുണ്ടാകും

തേർഡ് ഐ ബ്യൂറോ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടുതൽ കുടുക്കിലാക്കി ശിവശങ്കരനു പിന്നാലെ സി.എം രവീന്ദ്രനും അറസ്റ്റിലേയ്ക്ക്. ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന സി.എം രവീന്ദ്രന്റെ അനധികൃത സ്വത്തുകളിലേയ്ക്കാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം എത്തിയിരിക്കുന്നത്. സി.എം രവീന്ദ്രനു ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തെ തുടർന്ന് എൻഫേഴ്‌സമെന്റ് ഡയറക്ടറേറ്റ് വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സാംസങ്, ഒപ്പോ, വാൻഹേസൻ ഷോറൂമുകളിലാണ് എൻഫേഴ്‌സ്‌മെന്റ് പരിശോധന നടന്നത്. പ്രാഥമിക പരിശോധന മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. രണ്ട് ഇലക്ട്രോണിക് കടകളിലും ഒരു വസ്ത്രക്കടയിലുമാണ് റെയ്ഡ് നടന്നത്. രേഖകൾ […]

വോട്ടെടുപ്പിന്റെ തലേന്ന് കൊവിഡായാലും തപാൽ വോട്ട് ചെയ്യാം; നടപടികൾ ആരംഭിക്കുക പത്തു ദിവസം മുൻപ്; കൊവിഡ് രോഗികൾക്കും വോട്ട് ചെയ്യാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘടകങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചാണ് തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്നത്. കൊവിഡ് കാലത്ത് യാതൊരു പ്രശ്‌നവുമുണ്ടാകാതെ നടത്താനുള്ള അതിസൂക്ഷ്മമായ നടപടികളാണ് ഉണ്ടാകുന്നത്. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുളളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാം. ഇതിനായുളള മാർഗനിർദേശം പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുളളവർക്കും വോട്ടെടുപ്പിന് തലേദിവസം മൂന്ന് മണി വരെ പൊസിറ്റീവാകുന്നവർക്കും തപാൽ വോട്ട് ചെയ്യാമെന്നാണ് മാർഗനിർദേശത്തിലുളളത്. ഈ പട്ടികയിൽ പേര് വന്നാൽ രോഗം മാറിയാലും തപാൽ വോട്ട് തന്നെയായിരിക്കും. പത്ത് ദിവസം […]

തുഗ്ലക്കും പിണറായിയും പരാജയപ്പെട്ടവര്‍..! മലയാളി ജയിച്ചു, ഇടതു പക്ഷ കമ്മ്യൂണിസ്റ്റ് ഭരണം തോറ്റു: ഫെയ്‌സ്ബുക്കില്‍ പിണറായിക്കെതിരെ ആഞ്ഞടിച്ച് ദേവന്‍

തേര്‍ഡ് ഐ ബ്യൂറോ കൊച്ചി: സുരേഷ് ഗോപിയ്ക്കു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ ദേവനും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജിതനായ മുഖ്യമന്ത്രിയെന്ന് നടന്‍ ദേവന്‍ ഫെയ്‌സ്ബുക്കില്‍ ആഞ്ഞടിച്ചു. തുഗ്ലക്കിനൊപ്പം പരാജയപ്പെട്ട ഭരണാധികാരിയെന്നാണ് പിണറായി വിജയനെതിരെ ദേവന്‍ ആഞ്ഞടിച്ചത്. കേരള പൊലീസ് ആക്ട് 118 അ യുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാളി ജയിച്ചു.. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ഭരണകൂടം തോറ്റു.. ജനാധിപത്യത്തിന്റെയും അടിസ്ഥാന സ്വാതന്ത്ര്യത്തിന്റെയും കടക്കല്‍ കോടാലി വയ്ക്കുന്ന കിരാത നിയമം പിന്‍വലിച്ചിരുന്നു, കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ്… കേരള പോലീസ് ആക്ട്… […]

യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കു കൊവിഡെന്നു സി.പി.എമ്മിന്റെ പ്രചാരണം: പ്രചാരണവും കള്ളക്കണക്കുകളും കൂടിച്ചേർന്നതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ക്വാറന്റയിനിൽ; എതിരാളിയെ തകർക്കാൻ രാഷ്ട്രീയ കക്ഷികൾക്കു കൂട്ട് കൊവിഡും

തേർഡ് ഐ ബ്യൂറോ കോഴിക്കോട്: തിരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ കള്ളം പ്രചരിപ്പിക്കാൻ കൂട്ടിനില്ലാതിരുന്ന ഒരു അണിയെ കൂടി പാർട്ടികൾക്ക് ഇക്കുറി ലഭിച്ചിട്ടുണ്ട്. അത് മറ്റാരുമല്ല, കൊവിഡ് എന്ന മഹാമാരിയാണ്. സ്ഥാനാർത്ഥിക്ക് കോവിഡ് എന്ന് വ്യാജപ്രചരണം നടത്തിയിരിക്കുകയാണ് ഇക്കുറി സി.പി.എം. ഇത്തരം പ്രചാരണത്തിലൂടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ തന്നെ സി.പി.എം ക്വാറന്റൈനിലാക്കി. ഇതേ തുടർന്നു സി.പി.എം വ്യാജ പ്രചാരണം നടത്തുകയാണ് എന്നു യു.ഡി.എഫ് പരാതിയും നൽകിയിട്ടുണ്ട്. തലക്കുളത്തൂർ 15-ാം വാർഡിലെ […]

ആർക്കും മാസ്‌ക് വേണ്ട; ഉത്സവങ്ങളും ആഘോഷങ്ങളും സജീവം; കൊവിഡിനെ പേടിക്കാതെ തോന്നും പടി രാജ്യം; കടുത്ത വിമർശനങ്ങളുമായി സുപ്രീം കോടതി

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യം ഒരിക്കലുമില്ലാത്ത അനിതര സാധാരണമായ സാഹചര്യത്തെ നേരിടുകയാണ്. മുൻപെങ്ങുമില്ലാത്ത ജാഗ്രതയിലായിരുന്നു കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ രാജ്യം പ്രതികരിച്ചിരുന്നത്. എന്നാൽ, കൊവിഡ് അതി രൂക്ഷമായ ഈ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്കു ജാഗ്രതയൊന്നുമില്ലെന്നു വ്യക്തമാക്കിയിരിക്കുകയായിരുന്നു സുപ്രീംകോടതി. കൊവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയെ വിമർശിച്ചാണ് ഇപ്പോൾ സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുന്നത്. കൊവിഡിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് പറഞ്ഞ സുപ്രീം കോടതി, ഈ ജാഗ്രത പക്ഷേ രാജ്യത്തെ ജനങ്ങൾക്കില്ലെന്നു കുറ്റപ്പെടുത്തി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണ്. […]

കോട്ടയം ജില്ലയില്‍ 346 പേര്‍ക്കു കൂടി കോവിഡ്: 342 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 346 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 342 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 2653 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 166 പുരുഷന്‍മാരും 138 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 202 പേര്‍ രോഗമുക്തരായി. 4123 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 34217 പേര്‍ കോവിഡ് ബാധിതരായി. 30027 […]

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ് ; 3348 പേര്‍ക്ക് സമ്പർക്കരോഗം : 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131, വയനാട് 105, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]