നൗഷാദ് ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ; മരിച്ചുവെന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സുഹൃത്തുക്കൾ
സ്വന്തം ലേഖകൻ കോട്ടയം: പാചക വിദഗ്ധനും, സിനിമ നിർമാതാവുമായ നൗഷാദ് മരണപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്ന് സുഹൃത്തും നിർമാതാവുമായ നൗഷാദ് ആലത്തൂർ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണെന്നും നൗഷാദ് പറയുന്നു. സുഹൃത്തുക്കളായ നിരവധിപേർ ഇപ്പോളും ആശുപത്രിയിൽ ഉണ്ടെന്നും ഫോണിൽ വിളിച്ച് താൻ സംസാരിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. അദ്ദേഹത്തിൻ്റെ ഭാര്യ കഴിഞ്ഞ ആഴ്ച മരണപ്പെട്ടിരുന്നു. […]