play-sharp-fill

കുരങ്ങിനെ പിൻതുടർന്ന് കാട്ടിലേക്ക് കയറി; ഒമ്പത് ദിവസമായിട്ടും സൗഹാന്‍ കാണാമറയത്ത്; തെരച്ചിൽ നിർത്തി നാട്ടുകാർ, രാത്രി ഓടിച്ചുപോയ വാഹനത്തില്‍ ദുരൂഹത

  സ്വന്തം ലേഖകൻ മലപ്പുറം: ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് (15) വേണ്ടിയുള്ള തിരച്ചിൽ നാട്ടുകാർ അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒമ്പത് ദിവസം പിന്നിട്ടിട്ടും ഇതുവരെ  വിവരവും ലഭിച്ചിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. വനത്തിൽ മുഴുവൻ തിരഞ്ഞിട്ടും കാണാതെ വന്നതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേർന്ന് ചെക്കുന്ന് മലയുടെ സമീപത്തെ വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി കണ്ടത്. കുരങ്ങിനെ പിൻതുടർന്ന് കാട്ടിലേക്ക് കയറിയെന്നായിരുന്നു നാട്ടുകാരുടെയും […]

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു; കോവിഡ് വാക്സിൻ എടുത്തതിനെ തുടർന്നെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കോഴഞ്ചേരി: തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുംപാറ പുതുപ്പറമ്പിൽ (പൂവാലുകുന്നേൽ) ജിനു ജി.കുമാറിന്റെ ഭാര്യ ദിവ്യ ആർ.നായർ (37) ആണ് മരിച്ചത്. കോവിഡ് വാക്സിൻ എടുത്തതിനെത്തുടർന്നാണ് അബോധാവസ്ഥയും മരണവുമുണ്ടായതെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതിനൽകി. നേരത്തേ ഇവർ പത്തനംതിട്ട ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. ഓഗസ്റ്റ് മൂന്നിനാണ് നാരങ്ങാനം കല്ലേലി പ്രാഥമികാരോഗ്യകേന്ദ്രം മഠത്തുംപടിയിലെ സെന്ററിൽ നടത്തിയ ക്യാമ്പിൽ ദിവ്യ ആദ്യഡോസ് വാക്സിനേഷനെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ കലശലായ തലവേദനയുണ്ടായതായി ബന്ധുക്കൾ പറയുന്നു. 14-ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ ബോധംനഷ്ടപ്പെട്ട് താഴെവീണു. […]

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; അഞ്ചു പവനും രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തു; കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: പ്രണയം നടിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് പീഡിപ്പിക്കുകയും, സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇടക്കുന്നം പുത്തൻപ്ലാക്കൽ നസീം നൗഷാദിനെ(23)യാണ് യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തോളമായി യുവതിയും പ്രതിയും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. ഇതേ തുടർന്നു പ്രതി യുവതിയോട് പ്രണയം നടിച്ച് അടുത്ത് കൂടുകയായിരുന്നു. തുടർന്നു, പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട്, പലതവണയായി അഞ്ചു പവനും 2.5 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടർന്നു പെൺകുട്ടി പൊലീസിൽ […]

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർദ്ധനവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 20 രൂപമും പവന് 160രൂപയും വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. ( 24/08/2021 ) അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് : 4445 പവന് : 35560    

മലരിക്കൽ ആമ്പൽ ഫെസ്റ്റ്; പ്രതിഷേധത്തെ തുടർന്നു പ്രവേശന ഫീസ് ഒഴിവാക്കി; ഒഴിവാക്കിയത് പ്രദേശത്തേയ്ക്കു പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന 30 രൂപ ഫീസ് ; നിർണ്ണായക ഇടപെടൽ നടത്തിയത് തേർഡ് ഐ ന്യൂസ് ലൈവ്

തേർഡ് ഐ ബ്യൂറോ കോട്ടയം: മലരിക്കൽ ആമ്പൽ ഫെസ്റ്റിൽ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള 30 രൂപ പ്രവേശന ഫീസ് ഒഴിവാക്കി. പ്രദേശത്ത് പ്രവേശിക്കുന്നതിനായി കർഷക സമിതി ഏർപ്പെടുത്തിയ ഫീസാണ് ഒഴിവാക്കിയത്. കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഫീസ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ജനകീയ എതിർപ്പിനെ തുടർന്നാണ് ഇപ്പോൾ ഫീസ് പിൻവലിച്ചിരിക്കുന്നത്. ഫീസ് ഏർപ്പെടുത്തിയതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നു വിഷയം വിവിധ രാഷ്ട്രീയ പാർട്ടികൾ അടക്കം ഏറ്റെടുത്ത സാഹചര്യത്തിലാണ് സമിതി ഫീസ് പിൻവലിച്ചിരിക്കുന്നത്. എല്ലാ വർഷവും നടന്നു വരാറുള്ള മലരിക്കൽ ആമ്പൽ ഫെസ്റ്റിവലിൽ […]

അച്ചൻകോവിലാറ്റിൽ ചാടി മരിച്ച അധ്യാപകൻ്റെ മൃതദേഹം കണ്ടെത്തി : മരിച്ചത് മല്ലപ്പള്ളി സ്വദേശി

സ്വന്തം ലേഖകൻ മല്ലപ്പള്ളി: അച്ചന്‍കോവിലാറ്റില്‍ ചാടിയ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മല്ലപ്പള്ളി കീഴ്വായ്പൂര് മുല്ലയ്ക്കല്‍ എബ്രഹാം ജോണ്‍സന്റെ (31) മൃതദേഹമാണു പ്രായിക്കര പാലത്തിനു സമീപം അച്ചന്‍കോവിലാറ്റില്‍ തിങ്കളാഴ്ച വൈകിട്ടു കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പ്രായിക്കര പാലത്തില്‍ നിന്ന് അച്ചന്‍കോവിലാറ്റിലേക്കു യുവാവ് ചാടിയതായി അറിഞ്ഞതിനെ തുടര്‍ന്നു അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ പൊലീസും അഗ്‌നരക്ഷാസേന സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. പുതിയകാവ് ബി ഗുഡ് പരിശീലന കേന്ദ്രത്തില്‍ അധ്യാപകനാണ്. പുതിയകാവിലെ വാടകവീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം […]

മലരിക്കലില്‍ പാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്; ഫീസിനത്തില്‍ ലഭിക്കുന്ന തുക ഉപയോഗിച്ച് കൃഷി വിപുലീകരിക്കും; ആമ്പല്‍പ്പാടത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും; മലരിക്കലിലെ കര്‍ഷകര്‍ക്ക് പറയാനുള്ളത്

  സ്വന്തം ലേഖകന്‍ കോട്ടയം: മലരിക്കല്‍ ആമ്പല്‍ വസന്തം കാണാനെത്തുന്ന സഞ്ചാരികളില്‍ നിന്നും ഫീസ് ഈടാക്കുന്നത് കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കൃഷി വിപുലീകരണത്തിനും വേണ്ടിയെന്ന് പ്രദേശത്തെ കര്‍ഷകന്‍ തേര്‍ഡ് ഐ ന്യൂസിനോട്. സഞ്ചാരികളില്‍ നിന്നും പണപ്പിരിവ് നടത്തുന്നതിനെതിരെ തേര്‍ഡ് ഐ ന്യൂസ് നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കര്‍ഷക പ്രതിനിധി വിശദീരണവുമായി എത്തിയത്. ആമ്പല്‍ വസന്തം അവസാനിച്ച ശേഷം പാടത്തെ കള നശിപ്പിക്കാനും കൃഷി ഇറക്കാനും ഭീമമായ തുകയാണ് കര്‍ഷകര്‍ വഹിക്കേണ്ടി വരുന്നത്. കോവിഡ് കാലമായതിനാല്‍ മിക്ക കര്‍ഷകരും ഇക്കൊല്ലം കൃഷി ഇറക്കാന്‍ കഴിയുമോ എന്ന ആവലാതിയിലാണ്. […]

കിടങ്ങൂരില്‍ കുറ്റിക്കാടിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരത്തില്‍ തൂങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ നിലത്തിഴഞ്ഞ നിലയില്‍; അടിമുടി ദുരൂഹതയും ലഹരി മാഫിയയുടെ പങ്കും സംശയിച്ച് സുഹൃത്തുക്കള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കിടങ്ങൂരില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത ആരോപിച്ച് സുഹൃത്തുക്കള്‍ രംഗത്ത്. ഉത്രാടദിനത്തില്‍ രാവിലെ വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അക്ഷയ് സന്തോഷ്(19)ന്റെ മരണത്തിലാണ് ദുരൂഹതയുള്ളതായി സുഹൃത്തുക്കള്‍ പറയുന്നത്. കാര്‍ വാഷിംഗ് സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്ന അക്ഷയ്ക്ക് കാര്യമായ സാമ്പത്തിക ബാധ്യതകളോ മറ്റ് മനോവിഷമങ്ങളോ ഉള്ളതായി അറിയില്ലെന്ന് ഇവര്‍ പറയുന്നു. ലഹരി ഉപയോഗിക്കുമായിരുന്ന അക്ഷയുടെ ജീവനെടുത്തത് പ്രദേശത്തെ ലഹരി മാഫിയ ആണോ എന്ന സംശയവും ഇവര്‍ പങ്ക് വയ്ക്കുന്നു. മരത്തില്‍ തൂങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ നിലത്തിഴഞ്ഞ നിലയിലായിരുന്നു. […]

താലിബാനെതിരെ ചെറുത്ത് നിന്ന് പ്രതിരോധ സേന; അൻപത് ജില്ലാ മേധാവിമാരെ വധിച്ചു; തടവുപുള്ളികളായി പിടിച്ചത് 20 പേരെ

സ്വന്തം ലേഖകൻ കാബൂൾ: താലിബാനെതിരെ ശക്തമായ പ്രതിരോധവുമായി പ്രതിരോധ സേന. അഫ്ഗാനിസ്ഥാന്റെ മണ്ണിൽ കടന്നു കയറി അതിക്രമം നടത്തിയ താലിബാനെതിരെ ചെറുത്ത് നിന്ന് പ്രതിരോധ സേന. അഫ്ഗാനിൽ ഭരണം പിടിച്ചെടുത്ത താലിബാന് കീഴടങ്ങാതെ പൊരുതുകയാണ് താലിബാൻ പ്രതിരോധ സേന. അന്തരിച്ച പ്രതിരോധ സേന തലവനായ അഹ്മദ് ഷാ മസൂദിന്റെ മകൻ അഹ്മദ് മസൂദാണ് പ്രതിരോധ സേനയെ നയിക്കുന്നത്. പഞ്ച്ശീർ താഴ്വര ആസ്ഥാനമാക്കി ഇവർ നടത്തുന്ന പ്രതിരോധം താലിബാന് തലവേദനയാണ്. മുൻപ് ബാനോ, ദെഹ് സലെ, പുൽ-ഇ-ഹെസാർ എന്നീ ജില്ലകൾ പ്രതിരോധ സേന പിടിച്ചെടുത്തിരുന്നു. എന്നാൽ […]

കോട്ടയം എം ഇ എസ് ഗോൾഡൻ ജൂബിലീ കോളേജിൽ മാനേജ്മെൻ്റ് സീറ്റ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

തേർഡ് ഐ ബ്യുറോ _കോട്ടയം: ബി കോം ഫിനാൻസ് & ടാക്സ്, ബി കോം കോ – ഓപ്പറേഷൻ, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി സി എ, ബി ബി എ* തുടങ്ങിയ കോഴ്സുകളിലേക്കുള്ള മനേജ്മെൻ്റ് സീറ്റ് അഡ്മിഷനാണ് ആരംഭിച്ചിരിക്കുന്നത്._ _ഉയർന്ന പ്ലേസ്മെൻ്റ് , LOGISTICS, SAP, BIG DATA തുടങ്ങിയ വിവിധ തരം ad-on കോഴ്സുകൾ, സ്കോളർഷിപ് , കോട്ടയം , ആലപ്പുഴ ഭാഗങ്ങളിൽ നിന്നും ബസ് സൗകര്യം, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്പെഷ്യൽ കോച്ചിംഗ് തുടങ്ങിയ സേവനങ്ങൾ കോളജിൽ […]