play-sharp-fill

അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ തീപടര്‍ന്നു: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

സ്വന്തം ലേഖിക കൊണ്ടോട്ടി: അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. നെടിയിരുപ്പ് മില്ലുംപടിയില്‍ കോട്ട അബ്ദുറഹ്‌മാന്‍ ആരിഫിന്‍റെയും തയ്യില്‍ ഹസീനയുടെയും മകള്‍ അനീന റഹ്‌മാന്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ ഞായ്യറാഴ്ച്ചയാണ് ആണ് സംഭവം. വീട്ടിലെ അടുക്കളയില്‍ നിന്ന്​ വസ്ത്രത്തില്‍ തീപടരുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും. സഹോദരങ്ങള്‍: അഷ്ഫാക് റഹ്‌മാന്‍, ആഷിഖ് റഹ്‌മാന്‍.

എം സി റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; യുവാവിന് ​ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: എം സി റോഡിൽ അടിച്ചിറയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. എതിർ ദിശയിൽ എത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എസ് എച്ച് മൗണ്ട് വലിയവീട്ടിൽ ശബരി​ഗിരിഷൻ (28), കാണക്കാരി കോയിക്കൽ സജിത്ത് (24) എന്നിവർ സഞ്ചരിച്ച ബൈക്കുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. എം സി റോഡിൽ അപകടം നടന്ന വാഹനങ്ങൾ റോഡിൽ തന്നെ കിടക്കുകയാണ്. പൊലീസ് ഇതുവരെ എത്തിയിട്ടില്ല.

അടുക്കളകൾക്കിത് അനുകൂല കാലാവസ്ഥ; സംസ്ഥാനത്തെ വിപണിയിലേക്ക് കൂടുതൽ പച്ചക്കറി എത്തിത്തുടങ്ങി; അടുക്കളകളെ ചുട്ടു പൊള്ളിച്ച പച്ചക്കറി വില കുറയുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിപണിയിലേക്ക് കൂടുതൽ പച്ചക്കറികൾ എത്താൻ തുടങ്ങിയതോടെ പച്ചക്കറിയുടെ വിലകുറഞ്ഞു. കോഴിക്കോട് നിലവിലെ തക്കാളിയുടെ വില അമ്പത് രൂപയാണ്. അടുക്കളയെ ചുട്ടു പൊള്ളിച്ച തക്കാളി വില കുത്തനെ കുറയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തക്കാളി ഒന്നരകിലോ 50 രൂപയ്ക്കാണ് കോഴിക്കോട് പാളയം മാർക്കറ്റിൽ വിൽപ്പന ചെയ്യുന്നത്. അതായത് കിലോയ്ക്ക് ഏകദേശം 30 മുതൽ 35 രൂപ വരെ വരും. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കൂടുതൽ തക്കാളി എത്തുന്നതോടെ വില ഒരാഴ്ച്ചയ്ക്കുള്ളിൽ 20 രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ. തക്കാളിക്കൊപ്പം സവാള, ബീൻസ്, […]

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ചതിന് പിന്നില്‍ ‘പ്രണയ പക’; നീക്കം വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍; പ്രതിക്ക് കുട്ടി കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്ന് പൊലീസ്

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ യുവതി തട്ടിയെടുത്തതിന് പിന്നില്‍ കാമുകനെ ബ്ലാക്‌മെയിൽ ചെയ്യാനെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിം ബാദുഷ എന്നയാളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു നീക്കമെന്നാണ് കണ്ടെത്തല്‍. വിവാഹ വാഗ്ദാനം നല്‍കി നീതുവില്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ബാദുഷ തട്ടിയെടുത്തിരുന്നു. ഇത് തിരികെ വാങ്ങുക കൂടിയായിരുന്നു നീതുവിന്റെ ലക്ഷ്യം. ഇബ്രാഹീം ബാദുഷയുടെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു നീതു. ഇതിനിടെ ഇവര്‍ രണ്ടുപേരും […]

കട്ടപ്പന സബ്​രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന; കണക്കില്‍പെടാത്ത 49,920 രൂപ കണ്ടെത്തി

സ്വന്തം ലേഖിക കട്ടപ്പന: കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്‍റെ മിന്നല്‍പരിശോധനയില്‍ കണക്കില്‍പെടാത്ത 49,920 രൂപ കണ്ടെത്തി. ഓഫീസില്‍ സാമ്പത്തിക ക്രമക്കേട്​ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് കോട്ടയം വിജിലന്‍സ് എസ്​.പി വി.ജി. വിനോദ് കുമാറിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്​ വിജിലന്‍സ് പരിശോധന നടത്തിയത്. വിജിലന്‍സ് ഇന്‍സ്​പെക്ടര്‍മാരായ സജു എസ്. ദാസ്, ജയകുമാര്‍, സബ് ഇന്‍സ്​പെക്ടര്‍ തോമസ്, സ്റ്റാന്‍ലി, എ.എസ്.ഐമാരായ ടിജു, തോമസ്, വിജിലന്‍സ് പൊലീസ് ഉദ്യോഗസ്ഥരായ അരുണ്‍ ചന്ദ്​, സൂരജ്, സുരേഷ്, രഞ്ജിനി, രാഹുല്‍ രവി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. ബുധനാഴ്​ച വൈകീട്ട്​ നാ​ലോടെ […]

പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കോയമ്പത്തൂര്‍: പില്ലൂര്‍ അണക്കെട്ടിനുസമീപം ചുണ്ടപ്പട്ടി വില്ലേജിലെ 33-കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലയാളികളായ രണ്ടുപേർ പില്ലൂര്‍ പൊലീസിൻ്റെ പിടിയിൽ. മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അനീഷ് (25), അട്ടപ്പാടി ചാവടിയൂര്‍ കീഴ്മുള്ളി സ്വദേശി രാജേഷ് (22) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി തോട്ടത്തില്‍ കുരങ്ങുകളെ ഓടിക്കുന്നതിനിടെ ഇരുചക്രവാഹനത്തില്‍ എത്തിയ ഇരുവരും കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ നിലവിളികേട്ട് ഭര്‍ത്താവും മറ്റും ഓടിയെത്തുമ്പോഴേക്കും ഇരുവരും വാഹനത്തില്‍ രക്ഷപ്പെട്ടിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അത്തിക്കടവ് ഭാഗത്തു നിന്ന് നാട്ടുകാര്‍ ഇരുവരെയും […]

കഞ്ചാവും ഹാഷിഷുമായി കോണ്‍ഗ്രസ്‌ നേതാവിന്റെ മകനും കോട്ടയം ആര്‍പ്പൂക്കര സ്വദേശിനിയായ സിനിമാ നടിയും അറസ്റ്റിൽ

സ്വന്തം ലേഖിക അടിമാലി: കഞ്ചാവും ഹാഷിഷുമായി കോണ്‍ഗ്രസ്‌ നേതാവിന്റെ മകനും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായ യുവതിയുമടക്കം മൂന്നു പേര്‍ അറസ്‌റ്റില്‍. ആലുവ തോട്ടക്കാട്ടുകര മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കൊല്ലംപറമ്പില്‍ ബാബുവിന്റെ മകന്‍ അതുല്‍ ബാബു (30), ജൂനിയര്‍ ആര്‍ട്ടിസ്‌റ്റ്‌ കോട്ടയം ആര്‍പ്പൂക്കര കല്ലുപുരയ്‌ക്കല്‍ സുറുമി (28), മലപ്പുറം ഏറനാട്‌ മുതുവണ്ണൂര്‍ തേവനൂര്‍ ദാറുല്‍ അമാന്‍ വീട്ടില്‍ അബുല്‍ ലെയ്‌സ്‌ (34) എന്നിവരാണ്‌ അടിമാലി നര്‍ക്കോട്ടിക്‌ സ്‌ക്വാഡിന്റെ പിടിയിലായത്‌. ഇവരില്‍ നിന്ന്‌ 277 ഗ്രാം ഹാഷിഷ്‌ ഓയിലും 14 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. നര്‍ക്കോട്ടിക്‌ […]

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് കളമശേരി സ്വദേശി

സ്വന്തം ലേഖകൻ കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത​ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ക​ള​മ​ശേ​രി സ്വ​ദേ​ശി ഇ​ബ്രാ​ഹിം ബാ​ദു​ഷ​യാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി നീ​തു​വി​നെ സ​ഹാ​യി​ച്ച​ത് ഇ​ബ്രാ​ഹിം ബാ​ദു​ഷ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ബാ​ദു​ഷയെ എറണാകുളത്ത് നിന്നും കോട്ടയത്ത് കൊണ്ടുവരും. നീതു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ കു​ട്ടി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ക്ക​റ്റ് ഇ​ല്ലെ​ന്ന് കോ​ട്ട​യം എ​സ്പി ഡി.​ശി​ൽ​പ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. നീ​തു​വി​ന്‍റെ ല​ക്ഷ്യ​മ​റി​യാ​ന്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും ശി​ല്‍​പ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ […]

വ്യക്തിപരമായ ആവശ്യത്തിനായിരുന്നു കുട്ടിയെ മോഷ്ടിച്ചത്; കൂടെയുള്ളത് സ്വന്തം മകൻ തന്നെ; ഭർത്താവ് തുർക്കിയിൽ; മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിയെടുത്ത നീതുവിന്റെ മൊഴിയിൽ വ്യക്തത വരാതെ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തത് വ്യക്തിപരമായ ആവശ്യത്തിനെന്ന് പൊലീസിനോടു തുറന്നു സമ്മതിച്ച്‌ പ്രതി നീതു. പതിനൊന്നു വര്‍ഷം മുന്‍പ് വിവാഹിതയായ എട്ടു വയസുള്ള കുട്ടിയുടെ അമ്മയായ നീതു ആര്‍.രാജ് (33) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലില്‍ എത്തിയത് രണ്ടു ദിവസം മുന്‍പാണെന്നു പൊലീസ് കണ്ടെത്തി. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ഹോട്ടലില്‍ മുറിയെടുത്ത നീതു രണ്ടു ദിവസം കൊണ്ടാണ് കുട്ടിയെ മോഷ്ടിക്കാന്‍ പദ്ധതി തയ്യാറാക്കിയതെന്നു പൊലീസ് കണ്ടെത്തി. തിരുവല്ല സ്വദേശിയായ ഭര്‍ത്താവുമായി 11 […]

ഫേസ്ബുക്കില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ചു പോസ്റ്റിട്ടതിന് യുവാവിനെ അറസ്റ്റ് ചെയ്ത നടപടി അന്യായം; ആര്‍എസ്എസ് അജണ്ട ആഭ്യന്തരവകുപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫേസ്ബുക്കില്‍ ആര്‍എസ്എസ്സിനെ വിമര്‍ശിച്ചു പോസ്റ്റിട്ടെന്ന കാരണം പറഞ്ഞ് കട്ടപ്പന സ്വദേശി ഉസ്മാന്‍ ഹമീദിനെ അറസ്റ്റുചെയ്ത കേരളാ പൊലീസ് നടപടി ആര്‍.എസ്എസ് അജണ്ട ആഭ്യന്തരം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ പോലീസിനെ ആര്‍എസ്എസ്സിന് പാട്ടത്തിനു കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നത് കുറ്റകൃത്യമാകുന്ന സാഹചര്യം സംസ്ഥാനത്ത് ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കി പട്ടിക്കിട്ട് കൊടുക്കും എന്നു പ്രകോപന മുദ്രാവാക്യം വിളിച്ച ആര്‍എസ്എസ്സുകാരെ സംരക്ഷിക്കുന്ന പോലീസ് അവരെ വിമര്‍ശിച്ചതില്‍ […]