play-sharp-fill

മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്സീൻ സംരക്ഷണത്തിനോ ചെറുക്കാൻ സാധിക്കില്ല; ബാധിക്കുന്ന മൂന്നിലൊരാള്‍ മരിക്കാന്‍ സാധ്യത; ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വൈറസ് ‘നിയോകോവ്’ അതീവ മാരകമെന്ന് വുഹാന്‍ ഗവേഷകര്‍; മനുഷ്യ കോശങ്ങളില്‍ കടന്നുകയറാന്‍ ഒറ്റ രൂപാന്തരം കൂടി മാത്രം

സ്വന്തം ലേഖിക ബെയ്ജിങ്: കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ തരം കോവിഡ് വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. ‘നിയോകോവ്’ എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. റിപ്പോര്‍ട്ട് പ്രകാരം ‘നിയോകോവ്’ പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് പറയുന്നത്. സാര്‍സ് കോവ്-2വിനു സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്ക് […]

കോവിഡ് മൂന്നാം തരംഗം; അത്യാവശ്യഘട്ടങ്ങളിൽ മാത്രം ആശുപത്രികളില്‍ പോയാല്‍ മതിയാകും; എല്ലാവര്‍ക്കും ഇനി ക്വാറന്റൈന്‍ വേണ്ട;​ രോഗിയെ അടുത്ത് പരിചരിക്കുന്നവർ മാത്രം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി; ഫെബ്രുവരി പകുതിയോടെ കോവിഡ് വ്യാപനം കുറയുമെന്നും ആരോഗ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രോഗത്തിന്റെ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവില്‍ ഐസിയു,​ വെന്റിലേറ്റര്‍ ഉപയോഗം കൂടുന്നില്ല. സ്വകാര്യ ആശുപത്രികളിലും വര്‍ദ്ധനവില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെ രോഗം കുറയുമെന്നും അവര്‍ പറഞ്ഞു. മൂന്നാം തരംഗത്തില്‍ കേരളം അവലംബിച്ചിരിക്കുന്ന പ്രതിരോധ തന്ത്രം വ്യത്യസ്‌തമാണ്. അത്യാവശ്യമാണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോയാല്‍ മതിയാകും. കഴിയാവുന്നതും ടെലികണ്‍സള്‍ട്ടേഷന്‍ ഉപയോഗിക്കണം. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ടെലി കണ്‍സള്‍ട്ടഷേന് പ്രയോജനപ്പെടുത്തും. രണ്ട് മാസത്തേക്ക് ഡോക്ടര്‍മാരെ സന്നദ്ധ സേവനത്തിന് നിയമിക്കും. ആവശ്യമായവര്‍ക്ക് പ്രത്യേക പരിചരണവും നല്‍കും. കോവിഡ് രോഗിയെ […]

ഫോണ്‍ കെണിയില്‍ കുരുങ്ങി ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; ഊരുകളിൽ മാനസികാരോഗ്യ പദ്ധതി തുടങ്ങാൻ നീക്കം

സ്വന്തം ലേഖിക തിരുവനന്തപുരം: ഫോണ്‍ കെണിയില്‍ കുരുങ്ങി കൗമാരക്കാരായ ആദിവാസി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ ഊരുകളില്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത്. കൗമാരക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ ഊരുകളില്‍ പദ്ധതി നടപ്പാക്കുമെന്ന് ആത്മഹത്യ ചെയ്ത കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സുരേഷ് പറഞ്ഞു. പെരിങ്ങമല, വിതുര പ‍ഞ്ചായത്തുകളില്‍പ്പെട്ട ആദിവാസി ഊരുകളിലാണ് ഫോണ്‍ വഴി പരിചയപ്പെട്ടവരുമായുള്ള പ്രണയം തകര്‍ന്നതോടെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. അഞ്ചുമാസത്തിനിടെ കൗമാരക്കാരായ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിന് […]

കോവിഡ് ഉയര്‍ന്ന് തന്നെ; ഇന്ന് 54,537 രോഗികള്‍; പതിനായിരം കടന്ന് എറണാകുളം; ടിപിആര്‍ 47.05

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

പണി ഏറ്റു; പിങ്ക് പൊലീസിൻ്റെ മരണപ്പണി കോട്ടയം ഗാന്ധിസ്ക്വയറിൽ

സ്വന്തം ലേഖകൻ കോട്ടയം: പണി ഏറ്റു. പിങ്ക് പൊലീസിൻ്റെ മരണപണി കോട്ടയം ഗാന്ധിസ്ക്വയറിൽ ഇന്നലെ വരെ എ സി കാറിൽ മരത്തണലിൽ കിടന്ന് കടല കൊറിക്കുന്ന പണി പിങ്ക് പൊലീസ് നിർത്തി. പിങ്ക് പൊലീസ് കാറിൽ കറങ്ങി നടക്കുകയാണെന്നും സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ ക്രമസമാധാനത്തിന് ഇറങ്ങുന്നില്ലെന്നുമുള്ള വ്യാപക പരാതിയെ തുടർന്നാണ് തേർഡ് ഐ ന്യൂസ് ഇത് സംബന്ധിച്ച് ഇന്ന് രാവിലെ വാർത്ത പ്രസിദ്ധീകരിച്ചത്. ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഉന്നതതല അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കാറും എ സിയുടെ തണുപ്പും […]

ഏറ്റുമാനൂർ -119, എരുമേലി -120, പനച്ചിക്കാട് -163, കോട്ടയം നഗരത്തിൽ 612; ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 4182 പുതിയ രോഗികൾ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 4182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4181 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 105 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3290 പേർ രോഗമുക്തരായി. 7994 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1851 പുരുഷൻമാരും 1879 സ്ത്രീകളും 452 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 735 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 22683 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 388942 പേർ കോവിഡ് ബാധിതരായി. 363416 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32640 ക്വാറന്റയിനിൽ കഴിയുന്നുണ്ട്. […]

റഫീഖ് അഹമ്മദിന് പിന്നാലെ കെ റെയിലിനെ വിമർശിച്ച എം എൻ കാരശ്ശേരിക്കെതിരെയും സിപിഎം സൈബ‍ർ ആക്രണം; പരാതിയില്ലെന്ന് കാരശ്ശേരി

സ്വന്തം ലേഖകൻ കോഴിക്കോട്: കെ റെയിൽ വിഷയത്തിൽ കവി റഫീഖ് അഹമ്മദിന് പിന്നാലെ എംഎൻ കാരശ്ശേരിക്കെതിരെയും സിപിഎം സൈബ‍ർ ആക്രണം.മുമ്പ് ജർമ്മനിയിൽ  ട്രെയിനിൽ യാത്ര ചെയ്ത ഫോട്ടോ തിരഞ്ഞ് പിടിച്ചാണ് അത് സ്പീഡ് ട്രെയിനായിരുന്നുവെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഭീഷണിയും അശ്ലീലവും നിറഞ്ഞ കമന്റുകളിടുന്നത്. സംഘടിതമായ ആക്രമണമാണ് സിപിഎം സാംസ്കാരിക പ്രവർത്തക‍ർക്കെതിരെ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. സൈബർ ആക്രമണത്തിൽ പരാതിയില്ലെന്നും തമാശയായെടുക്കുകയാണെന്നും എംഎൻ കാരശ്ശേരി പറഞ്ഞു. കെ റെയിലിനെതിരെ കവിതയെഴുതിയ റഫീക് അഹമ്മദിനെതിരെ സിപിഎം അനുകുലികൾ സൈബ‍ർ ആക്രമണം […]

ആര്‍.എസ്.എസുകാരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കി; പൊലീസുകാരന് കാരണംകാണിക്കല്‍ നോട്ടീസ്

സ്വന്തം ലേഖകൻ ആര്‍.എസ്.എസുകാരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ഇടുക്കി കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പി.കെ.അനസ് എന്ന ഉദ്യോഗസ്ഥനാണ് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്. ഇതിന് പിന്നാലെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ.ജി.ലാല്‍ വകുപ്പ് തല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതനുസരിച്ചാണ് ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടാനാണ് തീരുമാനം. കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍.എസ്.എസുകാരുടെ വിവരങ്ങള്‍ […]

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് ബൂസ്റ്റര്‍ ഡോസിന് മൂന്നാംഘട്ട പരീക്ഷണ അനുമതി; കൂടുതല്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

സ്വന്തം ലേഖിക ന്യൂ‌ഡല്‍ഹി: മൂക്കിലൂടെ നല്‍കാന്‍ കഴിയുന്ന ഇന്‍ട്രാനാസല്‍ ബൂസ്റ്റര്‍ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. രാജ്യത്ത് ഒന്‍പത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. മൂക്കിലൂടെ വാക്സിന്‍ നല്‍കുന്നത് അണുബാധക്കുള്ള സാദ്ധ്യത കുറയ്ക്കും. കൂടാതെ കോവിഡ് തടയുന്നത് ഈ ബൂസ്റ്റര്‍ ഡോസ് ഏറ്റവും ഫലപ്രദമാണെന്നും ഭാരത് ബയോടെക് പ്രതികരിച്ചു. കഴിഞ്ഞ മാസമാണ് മൂക്കിലൂടെ നല്‍കാവുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് അനുമതി […]

ഇന്നത്തെ നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ നിർമ്മൽ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- (70 Lakh) NO 840210 (PALAKKAD) Consolation Prize Rs.8,000/- NN 840210 NP 840210 NR 840210 NS 840210 NT 840210 NU 840210 NV 840210 NW 840210 NX 840210 NY 840210 NZ 840210 2nd Prize Rs.10,00,000/- (10 Lakh) NS 311562 (CHITTUR) Agent Name: Bincy N Agency No. : P 6302 3rd Prize Rs.100,000/- (1 Lakh) […]