video
play-sharp-fill

ഐസ്‌ക്രീം ഫാക്‌റിയില്‍ നിന്നും പുറംതള്ളുന്ന മാലിന്യം എത്തുന്നത് സമീപത്തുള്ള കിണറുകളില്‍; കിണര്‍ നിറയെ പുഴുക്കളും വെള്ളത്തിന് സഹിക്കാന്‍ വയ്യാത്ത നാറ്റവും; വെള്ളം ലാബില്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് അപകടം പിടിച്ച ബാക്ടീരിയകള്‍; കോട്ടയം കുറിച്ചിയില്‍ ഐസ്‌ക്രീം ഫാക്ടറിക്ക് മുന്നില്‍ നാട്ടുകാരുടെ രാപകല്‍ സമരം കണ്ടില്ലെന്ന് നടിച്ച്‌ അധികൃതര്‍…!

സ്വന്തം ലേഖിക കോട്ടയം: ഐസ്‌ക്രീം ഫാക്‌റിയില്‍ നിന്നും പുറംതള്ളുന്ന മാലിന്യം എത്തുന്നത് സമീപത്തുള്ള കിണറുകളില്‍. കുടിക്കുന്നതിനോ കുളിക്കുന്നതോണോ വെള്ളം ഉപയോഗിക്കാന്‍ ആവില്ല. കോട്ടയം കുറിച്ചി പഞ്ചായത്തില്‍ എണ്ണക്കച്ചിറയിലെ നിവാസികളാണ് ദുരിതം അനുഭവിക്കുന്നത്. കിണറുകള്‍ മലിനമാക്കുന്നു എന്ന് ആരോപിച്ച്‌ കോട്ടയത്ത് ഐസ്‌ക്രീം ഫാക്ടറിക്ക് […]

അച്ഛനുമായി ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയ 13കാരിയുടെ കവിളില്‍ മുറിപ്പാട്; പിതൃസഹോദരിയുടെ സംശയം പുറത്തുകൊണ്ടുവന്നത് പിതാവിന്റെ കൊടുംക്രൂരത; പത്തനംതിട്ടയിൽ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് 78 വര്‍ഷം കഠിനതടവ് ശിക്ഷ

സ്വന്തം ലേഖിക പത്തനംതിട്ട: പതിമൂന്നുകാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ച്‌ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 51കാരനായ പിതാവിനെ 78 വര്‍ഷം കഠിനതടവിനും 275000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാതിരുന്നാല്‍ മൂന്നരവര്‍ഷം അധികകഠിന തടവും അനുഭവിക്കണം പ്രതിയുടെ മദ്യപാനവും […]

അമ്മയുപേക്ഷിച്ചാലും സര്‍ക്കാര്‍ തണലൊരുക്കും….! പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖിക തിരുവനന്തപുരം: പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്‌തെന്നും വനിത ശിശുവികസന വകുപ്പിന് കൈമാറിയെന്നും മന്ത്രി […]

ക്രിമിനൽ കേസ് പ്രതിയായ കോട്ടയം പള്ളം സ്വദേശിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഇയാളെപറ്റി വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കുക

സ്വന്തം ലേഖിക കോട്ടയം: താഴെ ക്കൊടുത്തിരിക്കുന്ന ഫോട്ടോയിൽ കാണുന്ന കോട്ടയം പള്ളം നീണ്ടിശേരിൽ വീട്ടിൽ റെജി (ഉദയപ്പൻ 54) എന്നയാൾ ചിങ്ങവനം പോലീസ് സ്റ്റേഷൻ ക്രൈം 517/2023 U/S 294(b), 323,324,326 IPC കേസിലെ പ്രതിയാണ്. ഇയാൾക്കെതിരെ JFMC 1 ചങ്ങനാശ്ശേരി […]

വിവാഹത്തിന് പിതാവിന്‍റെ ധനസഹായം വേണം; ഹൈക്കോടതയില്‍ മകളുടെ ഹര്‍ജി; കോടതി ഉത്തരവ് ഇങ്ങനെ…!

സ്വന്തം ലേഖിക കൊച്ചി: ഏത് മതത്തില്‍പ്പെട്ട പെണ്‍മക്കള്‍ക്കും പിതാവിൽ നിന്നും വിവാഹ ധനസഹായത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. വിവാവ മോചിതരായ മാതാപിതാക്കളുടെ മക്കളാണ് വിവാഹ ധനസഹായത്തിന് പിതാവില്‍ നിന്നും പണം […]

മില്‍മ റിച്ചിന്റെ വിലവര്‍ധന പിന്‍വലിച്ചു; മില്‍മ സ്മാര്‍ട്ട് വില വര്‍ധന തുടരും; മില്‍മക്ക് തെറ്റുപറ്റിയെന്നും വില വര്‍ധനയ്ക്ക് മുൻപ് സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം : എതി‍ര്‍പ്പുകള്‍ക്കിടെ മില്‍മ റിച്ചിന്റെ (പച്ച കവ‍ര്‍ പാല്‍) വില വര്‍ധന പിന്‍വലിച്ചു. മില്‍മ സ്മാര്‍ട്ട് വില വര്‍ധന തുടരും. രണ്ട് രൂപയാണ് പാല്‍ ലിറ്ററിന് കൂട്ടിയിരുന്നത്. എതിര്‍പ്പുയ‍ര്‍ന്ന സാഹചര്യത്തില്‍ പിന്‍വലിക്കുകയായിരുന്നു. മില്‍മക്ക് തെറ്റുപറ്റിയെന്നും വില വര്‍ധനക്ക് […]

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടി; സഹകരണ എക്സ്പോ 2023 വിളംബര ജാഥ നടത്തി; കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവ് മൈതാനത്ത് ഏപ്രിൽ 22 മുതൽ 30 വരെ നടക്കുന്ന ‘സഹകരണ എക്സ്പോ 2023’ന്റെ പ്രചരണാർത്ഥം ജില്ലയിൽ […]

കുനിയില്‍ ഇരട്ടക്കൊലപാതകം: 12 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; അരലക്ഷം വീതം പിഴ; വിധി പ്രസ്താവിച്ചത് മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി

സ്വന്തം ലേഖിക മലപ്പുറം: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ പന്ത്രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. അൻപതിനായിരം രൂപ വീതം പിഴയും ഒടുക്കണം. കേസില്‍ ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് നേരത്തെ […]

സംസ്ഥാനത്ത് നാളെ മുതൽ ഗതാഗത നിയമം ലംഘിച്ചാൽ യാതൊരു വിട്ടുവീഴ്ചയുമില്ല…! സീറ്റ് ബെല്‍റ്റില്ലാതെ ഗര്‍ഭിണികള്‍ യാത്ര ചെയ്താലും പിഴ..! എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ടെന്നും ഗതാഗത കമ്മീഷണര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഗതാഗത നിയമം ലംഘിച്ചാൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്. എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു. നല്ലൊരു ഗതാഗത സംസ്‌കാരം വാര്‍ത്തെടുക്കുകയാണ് […]

കോട്ടയം, താഴത്തങ്ങാടി, കുമ്മനം പ്രദേശത്തെ വിവിധ പള്ളികളിലെ ചെറിയ പെരുന്നാൾ നമസ്കാര സമയവും,നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളും; വിവരങ്ങളറിയാം..!

സ്വന്തം ലേഖകൻ കോട്ടയം, താഴത്തങ്ങാടി, കുമ്മനം പ്രദേശത്തെ വിവിധ പള്ളികളിലെ ചെറിയ പെരുന്നാൾ നമസ്കാര സമയവും നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്ന ഇമാമീങ്ങളും താഴെ 1.കോട്ടയം തിരുനക്കര പുത്തൻ പള്ളിയിൽ പെരുന്നാൾ നിസ്കാരം രാവിലെ എട്ടുമണിക്ക് ചീഫ് ഇമാം മഹ്മൂൻ ഹുദവി വണ്ടൂരിന്റെ […]