video
play-sharp-fill

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെതേടി യുവതി കോട്ടയത്തെത്തി; താലികെട്ടാനെത്തിയ ക്ഷേത്രത്തിനുമുന്നിൽ കൂട്ടയടി. കല്ല്യാണവും പ്രണയവും ഒടുവിൽ പൊലീസ് സ്റ്റേഷൻ കയറി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയെത്തിയ യുവതിയ്ക്ക് മർദ്ദനവും പൊലീസ് സ്റ്റേഷൻ വാസവും. അടികിട്ടി അവശയായ കാമുകിയെ സ്റ്റേഷനിൽ പൊലീസ് കാവലാക്കി. കല്ല്യാണവും പ്രണയവും വീട്ടുകാരുടെ അനുരഞ്ജന ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനമായേക്കും. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ പള്ളിപ്പുറത്തുകാവ് […]

സുരേന്ദ്രന് അഴിയാക്കുരുക്ക്; ഇന്ന് ജാമ്യം കിട്ടിയാലും അകത്തുതന്നെ

സ്വന്തം ലേഖകൻ കണ്ണൂർ: ശബരിമലയിൽ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല. കണ്ണൂരിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ കോടതി അറസ്റ്റ് വാറണ്ട് അയച്ചതിനെ തുടർന്നാണിത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയിൽ സൂപ്രണ്ടിന് […]

അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ മൃതദേഹം ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും

സ്വന്തം ലേഖകൻ കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയിലെത്തിക്കും 12.30ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങുന്ന കോൺഗ്രസ് നേതാക്കളുടെ സംഘം ഏറ്റുവാങ്ങും. […]

ഫ്രാങ്കോയ്ക്കും ആലഞ്ചേരിക്കുമെതിരെ പോരാടുന്ന ഫാ. അഗസ്റ്റിൻ വട്ടോളിയെ സഭയിൽ നിന്ന് പുറത്താക്കാൻ നീക്കം

സ്വന്തം ലേഖകൻ എറണാകുളം: സിറോ മലബാർ സഭയെ പ്രതികൂട്ടിലാക്കുന്ന തരത്തിൽ സമൂഹത്തിൽ ഇറങ്ങി നടത്തുന്ന പ്രതിഷേധ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നില്ലെങ്കിൽ സഭ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അദ്ദേഹത്തിന് അതിരൂപത ആസ്ഥാനത്ത് നിന്നും നൽകിയിരിക്കുന്നത്. സിറോ മലബാർ […]

ഏൽപ്പിച്ച പണി മാത്രം ചെയ്താൽ മതി: തച്ചങ്കരിയോട് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടോമിൻ ജെ. തച്ചങ്കരി ഏൽപ്പിച്ച ജോലി ചെയ്താൽ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് നിയന്ത്രണം നിലയ്ക്കൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസിനെ ബാധിക്കുന്നുവെന്ന തച്ചങ്കരിയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ സമരരംഗത്തുള്ള എൻ.എസ്.എസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ […]

എനിക്ക് രക്താർബുദമാണെന്നറിഞ്ഞ വീട്ടുകാർ തകർന്നുപോയി: സ്റ്റീഫൻ ദേവസ്സി

സ്വന്തം ലേഖകൻ കീബോർഡ് കൊണ്ട് വേദികളിൽ വിസ്മയം തീർക്കുന്ന സ്റ്റീഫൻ ദേവസ്സിയെ അടുത്തറിയുന്നവർക്ക് അദ്ദേഹത്തിന്റെ ജീവിതം അതിലും വലിയ വിസ്മയമാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സ്റ്റീഫൻ മനസ്സു തുറന്നു. ‘എനിക്ക് പത്തുവയസുള്ളപ്പോഴാണ് നല്ല പനി വന്നത്. ആ പനി പതിയെ […]

ശബരിമലയിൽ പൊലീസ് തന്ത്രിയുടെ റോൾ ഏറ്റെടുത്തിരിക്കുന്നതായി സംശയിക്കുന്നു; മുൻ ഡി.ജി.പി. സെൻ കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റെന്നു മുൻ ഡി.ജി.പി. സെൻ കുമാർ. ശബരിമലയിൽ പൊലീസുകാർ തന്ത്രിയുടെ റോൾ ഏറ്റെടുക്കുകയാണ്. കള്ളക്കേസ് എടുക്കാനറിയാവുന്ന ഉദ്യോഗസ്ഥർ പൊലീസിലുണ്ട്. അവർ നിയമം ദുരുപയോഗം ചെയ്യും. കഴിഞ്ഞ ദിവസം സന്നിധാനത്ത് […]

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്ന് ശബരിമലയിൽ

സ്വന്തം ലേഖകൻ നാഗർകോവിൽ: കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണൻ ശബരിമല ദർശനത്തിനായി നാഗർകോവിൽനിന്നു രാത്രി യാത്രതിരിച്ചു. നാഗർകോവിൽ മുത്താരമ്മൻ കോവിലിൽ നിന്ന് കെട്ട്‌നിറച്ചാണ് യാത്രതിരിച്ചത്. ഇന്ന് രാവിലെ അദ്ദേഹം ശബരിമലയിൽ ദർശനത്തിനെത്തുെമന്നാണ് സൂചന. ഇന്നലെ എം. പി. വി. മുരളീധരൻ സന്നിധാനത്ത് ഉണ്ടായിരുന്നു. […]

മകളെ പീഡിപ്പിച്ചതിന് റിമാൻഡിലായ ആൾ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

സ്വന്തം ലേഖകൻ പീരുമേട്: മകളെ പീഡിപ്പിച്ച കേസിലെ റിമാൻഡ് തടവുകാരൻ ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡ് ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ജയിൽ അധികൃതർ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ച് മുറിഞ്ഞഭാഗം തുന്നിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ പീരുമേട് […]

കെ. സുരേന്ദ്രന്റേയും കൂട്ടാളികളുടേയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ പത്തനംതിട്ട: റിമാൻഡിൽ കഴിയുന്ന ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റേയും സന്നിധാനത്ത് നിന്നും അറസ്റ്റിലായ 69 തീർത്ഥാടകരുടേയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. […]