play-sharp-fill
പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാട്ടത്തിന് അവസാനം: പത്മനാഭ സ്വാമി ക്ഷേത്ര ഉടമസ്ഥാവകാശ തർക്കത്തിൽ രാജകുടുംബത്തിന് അനുകൂല വിധി ; ക്ഷേത്ര ഭരണം താൽക്കാലിക ഭരണ സമിതിയ്ക്ക് കൈമാറി സുപ്രീം കോടതി ഉത്തരവ്

പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാട്ടത്തിന് അവസാനം: പത്മനാഭ സ്വാമി ക്ഷേത്ര ഉടമസ്ഥാവകാശ തർക്കത്തിൽ രാജകുടുംബത്തിന് അനുകൂല വിധി ; ക്ഷേത്ര ഭരണം താൽക്കാലിക ഭരണ സമിതിയ്ക്ക് കൈമാറി സുപ്രീം കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാട്ടത്തിന് പര്യവസാനം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതർക്കത്തിൽ രാജകുടുംബത്തിന് അനുകൂലമായി സുപ്രീം കോടതി വിധി.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറിയാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിന്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.

രാജ്യത്തെ വിവിധ രാജകുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പിലും ഈ വിധി നിർണായകമാവും.ക്ഷേത്ര നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ആചാരത്തിന്റെ ഭാഗമാണെന്നും ആ ആചാരം തുടരുമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്.

ജസ്റ്റിസ് ആർ.എം.ലോധ, ജസ്റ്റിസ് എ.കെ.പട്‌നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പത്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. എന്നാൽ വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ ഇപ്പോൾ വിധി പറഞ്ഞത്.