എ.സി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊൻകുന്നം സ്വദേശിയായ യുവാവ് മരിച്ചു: ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി: റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് പൊൻകുന്നം സ്വദേശിയായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പൊൻകുന്നം സ്വദേശി അഭിജിത്ത് (20) ആണ് മരിച്ചത്. അപകടത്തിൽ ചേർത്തല വെട്ടക്കൽ സ്വദേശി റെജിൻ (19) പൊൻകുന്നം ഇലവനാട് സ്വദേശി സംഗീത് (19)എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ സി റോഡിൽ നസ്രത്ത് ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.
മങ്കൊമ്പിലെ പണിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു യുവാക്കൾ. ഇതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.

ചങ്ങനാശേരി ഭാഗത്തു നിന്നും ആലപ്പുഴ റൂട്ടിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. ഈ സമയം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ അടിയിലേയ്ക്ക് ഇവരുടെ വാഹനം ഇടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ , അഭിജിത്തിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒപ്പമുണ്ടായിരുന്നവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.