തൃശൂർ: ഭാവഗായകൻ പി ജയചന്ദ്രന്റെ മൃതദേഹം ഉടൻ പൂങ്കുന്നത്തെ വീട്ടിലെത്തിക്കും.
പത്ത് മുതല്‍ പന്ത്രണ്ട് മണി വരെ സംഗീത നാടക അക്കാദമി റീജനല്‍ തീയേറ്ററില്‍ പൊതുദർശനത്തിന് വയ്ക്കും. ശേഷം തിരികെ വീട്ടിലെത്തിക്കും. നാളെ വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
ഇന്നലെ രാത്രി 7.54 നായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹം ഒരാഴ്ചയിലേറെയായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും ഇന്നലെ രോഗം ഗുരുതരമായതിനെത്തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണസമയത്ത് ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു. പൂങ്കുന്നം സീതാറാം മില്‍ ലൈനില്‍ ഗുല്‍ മോഹർ ഫ്ലാറ്റിലായിരുന്നു താമസം.