play-sharp-fill
ഓക്‌സിജന്‍ ടാങ്ക് ലീക്കായി; 22 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു; രാജ്യത്തെ നടുക്കിയ സംഭവം നാസിക്കില്‍

ഓക്‌സിജന്‍ ടാങ്ക് ലീക്കായി; 22 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു; രാജ്യത്തെ നടുക്കിയ സംഭവം നാസിക്കില്‍

സ്വന്തം ലേഖകന്‍

നാസിക്: ഓക്സിജന്‍ ടാങ്ക് ലീക് ആയി ഓക്സിജന്‍ ലഭിക്കാതെ 22 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ഡോ. സാകിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം നടന്നത്. ഓക്‌സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

ഓക്സിജന്‍ ക്ഷാം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന് കൂടുതല്‍ ഓക്സിജന്‍ എത്തിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീക്ക് അടയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിങ്നെ പറഞ്ഞു.