play-sharp-fill
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെ കുടുക്കാൻ ഇന്റർപോളിന്റെ സഹായം തേടി പൊലീസ് ; 16 ഗ്രൂപ്പുകൾ സൈബർ ഡോമിന്റെ നിരീക്ഷണത്തിൽ ; എട്ട് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങിയേക്കും. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

അന്വേഷണത്തിനായി ഇന്റർപോൾ ഉൾപ്പെടെയുളള അന്തർദേശീയ ഏജൻസികളുടെ സഹായവും കേരളാ പൊലീസ് തേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയിൽ പൊലീസ് നിലവിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിക്കുമെന്ന് എ.ഡി.ജി.പി അറിയിച്ചു.

47 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇവർക്കെതിരായി 90 കേസുകളും ചുമത്തിയിട്ടുണ്ട്. 16 ഗ്രൂപ്പുകൾ സൈബർ ഡോമിന്റെ നിരീക്ഷണത്തിലാണ്. ഇതിൽ എട്ട് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ്.

കുട്ടികളുടെ നഗ്‌നദൃശ്യങ്ങൾ കാണുന്നവരും കൈവശം സൂക്ഷിച്ചവരും വിൽപ്പന നടത്തിയവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.