
ഓപ്പറേഷൻ അജയ് ; 26 മലയാളികളടങ്ങുന്ന ആറാം വിമാനം ഡൽഹിയിലെത്തി
സ്വന്തം ലേഖകൻ
ഡൽഹി: ഓപ്പറേഷൻ അജയ്‍യുടെ ആറാം വിമാനം ഇസ്രായേലിൽ നിന്ന് ഡൽഹിയിൽ ലാൻഡ് ചെയ്തു. രണ്ട് നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 143 പേരടങ്ങുന്ന വിമാനമാണ് ഇന്ന് വിമാനത്താവളത്തിലെത്തിയത്. സംഘത്തിൽ 26 മലയാളികളും ഉൾപ്പെടുന്നു.
അതേസമയം ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം 15-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഡൽഹി വിമാനത്താവളത്തിൽ ഗ്രാമവികസന മന്ത്രാലയവും ഫഗ്ഗൻ സിംഗ് കുലസ്‌തെയും ചേർന്ന് യാത്രക്കാരെ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 ഇന്ത്യൻ പൗരന്മാരുമായി അഞ്ചാമത്തെ വിമാനം ചൊവ്വാഴ്ച നാട്ടിലെത്തിയിരുന്നു. ഇതിനോടകം 20 നേപ്പാൾ പൗരന്മാരുൾപ്പെടെ 1343 യാത്രക്കാരെ ‘ഓപ്പറേഷൻ അജയ്’ലൂടെ ഇസ്രായേലിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം ഇനിയും കൂടുതൽ വിമാനങ്ങൾ അയക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Third Eye News Live
0