play-sharp-fill
മാണി സാറിനോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ല ; പുതുപ്പള്ളി എന്നും തനിക്കൊപ്പമാണെന്ന് ഉമ്മൻചാണ്ടി

മാണി സാറിനോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ല ; പുതുപ്പള്ളി എന്നും തനിക്കൊപ്പമാണെന്ന് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ

കോട്ടയം : മാണി സാറിനെ കേരളം സ്‌നേഹിച്ചിരുന്നു. കെ.എം മാണിയോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ലെന്ന് ഉമ്മൻ ചാണ്ടി. അർഹിക്കാത്ത രാജ്യസഭാ സീറ്റ് നൽകിയതിനാണോ ജോസ് പിന്നിൽ നിന്നും കുത്തിയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർവേകൾ ഗുണം ചെയ്‌തെന്നും ഇതോടെ യുഡിഎഫ് അണികൾ ഉണർന്നെന്നും കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി വ്യക്തമാക്കി. സ്ഥാനാർഥി നിർണയം നല്ല നിലയിൽ പൂർത്തിയാക്കാൻ യുഡിഎഫിന് കഴിഞ്ഞു. ഇത്തവണ പുതുമുഖങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതന്നും ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ടുള്ള പ്രകടന പത്രികയാണ് ഇത്തവണ യു.ഡി.എഫ് പുറത്തിറക്കിയതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് യുഡിഎഫിലെ ക്യാപ്ൻ ആരാണെന്ന് തീരുമാനിക്കും. പുതുപ്പള്ളി എപ്പോഴും തന്നോടൊപ്പമാണ്. തെരഞ്ഞെടുപ്പിൽ സഹായിക്കുന്നതിനേക്കാൾ പത്തിരട്ടി സ്‌നേഹം അവർ തനിക്ക് നൽകുന്നുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കേരളത്തിൽ പ്രളയമുണ്ടായത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് മാത്രമാണ്. ഡാമിലെ വെള്ളം മാനേജ് ചെയ്യുന്നതിന് നടപടിക്രമങ്ങളുണ്ട്. എന്നാൽ മഴക്കാലത്ത് വെള്ളം മുഴുവൻ സൂക്ഷിച്ചു. വലിയ മഴ വന്നപ്പോൾ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായത്.

ശബരിമല വിഷയം വിവാദമാക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടില്ല. ഭക്തരുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത് കോൺഗ്രസിന് ഉള്ളത്. സുപ്രീം കോടതി വിധി വന്നപ്പോൾ ബിജെപി കാഴ്ചക്കാരായി നിന്നു. സംസ്ഥാന സർക്കാരും അതുതന്നെ ചെയ്തു. യെച്ചൂരിക്ക് ഒരു നിലപാട്, കടകംപള്ളിക്ക് മറ്റൊരു നിലപാട്. ആചാര അനുഷ്ഠാനങ്ങൾക്ക് പകരം സ്ത്രീ സമത്വമാണ് എൽഡിഎഫ് മുന്നോട്ട് വെച്ചത്. സ്ത്രീകളെ വേഷം കെട്ടിച്ച് കൊണ്ടുപോയി. ബിജെപിയുടെയും മാർക്‌സിസ്റ്റ് പാർട്ടിയുടെയും നിലപാട് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഉമ്മൻചാണ്ടി പറഞ്ഞു.