video
play-sharp-fill
ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്ക് ഒരു വയസ്സ്…!  ചരമവാർഷികാചരണങ്ങൾക്ക് വിപുലമായ അനുസ്മരണച്ചടങ്ങുകളോടെയും ജീവകാരുണ്യ പദ്ധതികളോടെയും തുടക്കം; ഓഗസ്റ്റ് 26 വരെ പരിപാടികൾ; അനുസ്മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണം വിപുലമായ അനുസ്മരണച്ചടങ്ങുകളോടെയും ജീവകാരുണ്യ പദ്ധതികളോടെയും നാളെ ആരംഭിക്കും.

ഓഗസ്റ്റ് 26 വരെ സംസ്ഥാനത്തൊട്ടാകെ പരിപാടികളുണ്ട്.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ നാളെ രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. നാളെ രാവിലെ ഏഴിന് പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർഥനയും ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ വൈകിട്ട് 3.30ന് കഞ്ഞിക്കുഴിയിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഓഫിസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. നാലിന് മാമ്മൻ മാപ്പിള ഹാളിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനവും കെ.സി. വേണുഗോപാൽ നിർവഹിക്കും.