കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽ നിന്ന് 15 കോടി രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനിൽ നിന്നാണ് വന്‍ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലപ്പോഴായി 15 കോടി രൂപ പ്രതികള്‍ തട്ടിയത്.
ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.40 ലക്ഷം രൂപ കിട്ടിയിരുന്നു. ഈ തുക പ്രതികൾ എടിഎം വഴി പിൻവലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുടുങ്ങിയത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group