play-sharp-fill
അധ്യാപകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥികളെ വിളിക്കും; അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ചൂഷണം; ക്ലാസ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ ഹാക്ക് ചെയ്ത് കുട്ടികള്‍ക്കൊപ്പം ക്ലാസിലിരുന്ന് അസഭ്യം ഉള്‍പ്പെടെ വിളിച്ച് പറയുന്നവര്‍; ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പൊലീസ്

സ്വന്തം ലേഖകന്‍

കോട്ടയം: ഓണ്‍ലൈന്‍ ക്ലാസുകളുടെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി കേരളാ പൊലീസ്. ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് ചതിക്കുഴികളില്‍ ചെന്ന് വീഴുന്നത്.

അധ്യാപകനെന്നോ, സുഹൃത്തെന്നോ പരിചയപ്പെടുത്തി വിദ്യാര്‍ത്ഥികളെ വിളിക്കുകയും, അവരില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ തട്ടിയെടുത്ത ശേഷം പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തന രീതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകര്‍ പങ്ക് വയ്ക്കുന്ന ക്ലാസ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ ഹാക്ക് ചെയ്ത ശേഷം ക്ലാസില്‍ കടന്ന്കൂടി ഓഡിയോ ഓണ്‍ ചെയ്ത് അസഭ്യം ഉള്‍പ്പെടെ വിളിച്ച് പറയുന്ന വിരുതന്മാരും കുറവല്ല. പതിനെട്ട് വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതലായും ഈ തട്ടിപ്പിന് ഇരയാകുന്നത്.

ഇത്തരം കേസുകള്‍ സൈബര്‍ സെല്ലിലെയും സൈബര്‍ സ്റ്റേഷനിലെയും ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം അന്വേഷിക്കും. ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

അധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഇവ പുറത്ത് പറയാതെ മൂടി വയ്ക്കുന്നതിന് പകരം പൊലീസില്‍ പരാതി നല്‍കുക മാത്രമാണ് കുറ്റകൃത്യങ്ങള്‍ കുറക്കാനുള്ള പോംവഴി.

കേസുകള്‍ ഗൗരവമായി കാണുന്നെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കേസുകളില്‍ പോക്സോ കേസ് ചുമത്തും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ നെറ്റ് കോളുകളോ പരിചയമില്ലാത്ത കോളുകളോ അറ്റന്‍ഡ് ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Tags :