മൂന്ന് കായിക താരങ്ങൾക്ക് കൂടി കോവിഡ്; ഒളിമ്പിക്‌സിൽ ആശങ്ക കനക്കുന്നു

ടോക്യോ: ഒളിമ്പിക്‌സിൽ പങ്കെടുക്കാനെത്തിയ മൂന്ന് കായിക താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇതിൽ രണ്ടു പേർ ഒളിമ്പിക് വില്ലേജിലും ഒരാൾ ഹോട്ടലിലുമാണ് താമസിക്കുന്നത്.

ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട പത്ത് പേർക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകൾ അമ്പത്തഞ്ചായി ഉയർന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സംഘാടകരും ഇവരിൽ ഉൾപ്പെടുന്നു.

നേരത്തെ വിദേശത്ത് നിന്ന് ഒളിമ്പിക് വില്ലേജിലെത്തിയ ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയതായി മൂന്ന് കായിക താരങ്ങൾ കൂടി കോവിഡ് പോസിറ്റീവ് ആയത്.

അതേസമയം, കോവിഡ് പ്രതിരോധനത്തിനായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടകർ വ്യക്തമാക്കുന്നു.

കാണികൾക്ക് പ്രവേശനമില്ലാതെ ടോക്യോയിൽ ഈ മാസം 23-നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. 228 അംഗ ഇന്ത്യൻ സംഘത്തിലെ ആദ്യ സംഘം ശനിയാഴ്ച്ച ടോക്യോയിൽ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഹോക്കി ടീമുകൾ, അമ്പെയ്ത്ത് ടീം, ടേബിൾ ടെന്നീസ് താരങ്ങൾ, നീന്തൽ താരങ്ങൾ എന്നിവരടങ്ങിയ 90 അംഗ സംഘമാണ് ടോക്യോയിൽ വിമാനമിറങ്ങിയത്.