play-sharp-fill
ഇന്റര്‍വ്യൂ ടിപ്പുകള്‍, ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ട രീതി, പാലിക്കപ്പെടേണ്ട പ്രാഥമിക മര്യാദകള്‍, ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍; യു.കെ കരിയർ ഫെയറിന് തയ്യാറെടുക്കുന്നവര്‍ക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു

ഇന്റര്‍വ്യൂ ടിപ്പുകള്‍, ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ട രീതി, പാലിക്കപ്പെടേണ്ട പ്രാഥമിക മര്യാദകള്‍, ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍; യു.കെ കരിയർ ഫെയറിന് തയ്യാറെടുക്കുന്നവര്‍ക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: നവംബര്‍ 6 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കുന്ന നോര്‍ക്ക – യു.കെ കരിയര്‍ ഫെയര്‍ മൂന്നാം എഡിഷന് മുന്നോടിയായി നഴ്സുമാര്‍ക്കായി-നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നു. യു.കെ എന്‍.എച്ച്.എസ് അഭിമുഖങ്ങളില്‍ ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാന്‍ സഹായിക്കുന്നതാണ് ക്ലാസ്സ്.

ഇന്റര്‍വ്യൂ ടിപ്പുകള്‍, ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കേണ്ട രീതി, പാലിക്കപ്പെടേണ്ട പ്രാഥമിക മര്യാദകള്‍, ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്നതാണ് ക്ലാസ്സുകള്‍. ശനിയാഴ്ച (ഒക്ടോബർ 28 ) ഉച്ചയ്ക്കു 12 മുതല്‍ 01.30 വരെ ഓണ്‍ലൈനായിട്ടാണ് പങ്കെടുക്കാന്‍ കഴിയുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യം.ടി.കെ, വെയില്‍സില്‍ നഴ്സിങ് ഓഫീസര്‍ പുരസ്കാരം നേടിയ കാർഡിഫ് & വേയ്ല്‍ എൻഎച്ച്എസ് ട്രസ്റ്റിലെ ഗസ്റ്റ് ലക്ചററും അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറുമായ സിജി. സലീംകുട്ടി, കാർഡിഫ് & വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലെ പ്രൊഫഷണൽ & പ്രാക്ടീസ് ഡെവലപ്മെന്റ് നഴ്സ് ജിസ സന്തോഷ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

കരിയര്‍ ഫെയര്‍ മൂന്നാം എഡിഷനിലേയ്ക്കു അപേക്ഷിച്ച നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാം. ഇതിനായുളള ലിങ്ക് ഉദ്യോഗാർത്ഥികളുടെ ഇ-മെയില്‍ ഐഡിയിലേയ്ക്ക് അയക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

അതേസമയം ഇക്കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ 21 വരെയുളള വിവിധ തീയ്യതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോര്‍ക്ക-യു.കെ നഴ്സിങ് റിക്രൂട്ട്മെന്‍റ് വിജയകരമായി സമാപിച്ചു. ഇതുവരെ 297 നഴ്സുമാര്‍ക്കാണ് റിക്രൂട്ട്മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഇവരില്‍ 86 പേര്‍ OET യു.കെ സ്കോര്‍ നേടിയവരാണ്. മറ്റുളളവര്‍ അടുത്ത നാലുമാസത്തിനുള്ളില്‍ പ്രസ്തുതയോഗ്യത നേടേണ്ടതാണ്. യു.കെ യില്‍ നിന്നുളള അഞ്ചംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ ശ്രീ. ശ്യാം.ടി.കെ യുടെ നേതൃത്വത്തിലുളള പ്രതിനിധികളും നടപടികള്‍ക്ക് നേതൃത്വം നല്‍കി.