video
play-sharp-fill

ടോവിനോ ചിത്രം ‘തല്ലുമാല’യുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

ടോവിനോ ചിത്രം ‘തല്ലുമാല’യുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

Spread the love

ടോവിനോ തോമസും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘തല്ലുമാലയുടെ’ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഓഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണിത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്.

മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടോവിനോ തോമസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തല്ലുമാല. ചിത്രത്തിലെ ‘കണ്ണിൽ പെട്ടൊളെയെന്ന്’ തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇംഗ്ലീഷ്, അറബിക്, മലയാളം എന്നീ ഭാഷകളിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രധാന രംഗങ്ങൾ ദുബായിലും തലശ്ശേരിയിലും കണ്ണൂരിന്റെ പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group