Spread the love

തിരുവനന്തപുരം: ഉൽപാദനം കുറഞ്ഞതോടെ കേരളത്തിൽ സവാള വില ഉയരുന്നു. നിലവിൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 70 രൂപയാണ്. ചില്ലറ വിപണിയിൽ വില ഇതിലും ഉയരും. മുരിങ്ങാക്കായക്കും വില ഉയരുന്നുണ്ട്. കിലോയ്ക്ക് 300 രൂപയാണ് വില.

video
play-sharp-fill

മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേയ്ക്ക് സവാള എത്തുന്നത്. അവിടെ ഉൽപാദനം കുറഞ്ഞതോടെ വില ഉയർന്നു. നേരത്തെ വിളവെടുത്ത് സൂക്ഷിച്ച സവാളയാണ് ഇപ്പോൾ വിപണിയിൽ എത്തിക്കുന്നത്

ഡിസംബർ, ജനുവരി ആദ്യവാരം വരെ വില ഉയരാനാണ് സാധ്യത. ജനുവരി മധ്യത്തോടെയായിരിക്കും സവാളയുടെ വിളവെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനനുസരിച്ച് വില കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. മുരിങ്ങാക്കായ്ക്ക് കിലോയ്ക്ക് 300 രൂപ വിലയുണ്ട്. ഉൽപാദനക്കുറവ് തന്നെയാണ് വില ഉയരാൻ കാരണം.