
സ്വന്തം ലേഖിക
ആലപ്പുഴ: അരൂരില്‍ ലോറിയുടെ ഡീസല്‍ ടാങ്കില്‍ കാര്‍ ഇടിച്ചു കയറി അപകടം.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തേവര സ്വദേശികളായ ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങള്‍ ചന്തിരൂരില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.







