
സ്വന്തം ലേഖിക
തൃശൂർ: ആറ് ജ്വല്ലറിക്കാർ ചേർന്നെടുത്ത ലോട്ടറി ടിക്കറ്റിനു ഓണം ബമ്ബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതിന് പിന്നാലെ മൂന്നാം സമ്മാനവും ജ്വല്ലറിക്കാർ തന്നെ സ്വന്തമാക്കി. 19 ജ്വല്ലറിക്കാർ ചേർന്നെടുത്ത ലോട്ടറി ടിക്കറ്റിനാണ് 10 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. തൃശൂർ ജോയ് ആലുക്കാസിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവക്കാർക്കാണ് ഈ ഭാഗ്യം സിദ്ധിച്ചത്. തൃശൂർ, ഇരിങ്ങാലക്കുട, അങ്കമാലി എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ് ഇവർ. അങ്കമാലിയിൽ താമസിക്കുന്ന ഇവർ നേരത്തെയും ഒന്നിച്ച് ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായി ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ ഓണം ബമ്ബർ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം TM160869 ടിക്കറ്റിന് ലഭിച്ചിരുന്നു. ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരുന്നത്. മന്ത്രി ജി.സുധാകരൻ തിരുവനന്തപുരത്ത് വച്ചാണ് നറുക്കെടുപ്പിലാണ് കൊല്ലം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാർക്ക് സമ്മാനം ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപയാണ് ഇവരുടെ കൈയിലെത്തിയത്. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. മുന്നൂറ് രൂപ വിലയുള്ള ഓണം ബമ്ബർ ടിക്കറ്റ് ജൂലായ് 18നാണ് വിൽപന ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group