video
play-sharp-fill

Saturday, May 24, 2025
HomeLocalKottayam"ഉമ്മൻ ചാണ്ടി ജനമനസുകളിൽ ഇന്നും ജീവിക്കുന്നു"; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് കെ മുരളീധരൻ

“ഉമ്മൻ ചാണ്ടി ജനമനസുകളിൽ ഇന്നും ജീവിക്കുന്നു”; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് കെ മുരളീധരൻ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് കെ മുരളീധരൻ.

ഉമ്മൻ ചാണ്ടി ജനമനസുകളിൽ ഇന്നും ജീവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്നപ്പോഴും പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം എന്നും ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. അദ്ദേഹത്തിൻ്റെ മരണം മൂലമുണ്ടായ നഷ്ടം ഒരിക്കലും നികത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ എംപി.
എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മില്‍ ഇപ്പോള്‍ ഒരു യുദ്ധവും നടന്നിട്ടില്ല.

ശാസ്ത്രത്തെ രക്ഷിക്കാൻ സ്പീക്കര്‍ വരണ്ട ആവശ്യം ഇല്ല. സ്പീക്കര്‍ സഭ മര്യാദക്ക് നടത്തിയാല്‍ മതി. എൻഎസ്‌എസിനെ വര്‍ഗീയമായി ചിത്രീകരിക്കാൻ സിപിഎം നോക്കേണ്ട.

ഭരണപരാജയം മറയ്ക്കാൻ ഗണപതിയെ കൂട്ടുപിടിക്കുകയാണ്, അത് വേണ്ട. ശബരിമലയില്‍ കൈ പൊള്ളിയവരാണ് കേരളത്തിലെ സിപിഎം. ഗണപതി വിഷയത്തില്‍ കൈയ്യും മുഖവും പൊള്ളും.

സ്പീക്കര്‍ എ എൻ ഷംസീര്‍ മാപ്പ് പറയണം. ശാസ്ത്രത്തെ രക്ഷിക്കാനുള്ള അവതാരങ്ങളെ കേരളത്തില്‍ ആവശ്യമില്ല.

രാഹുല്‍ ഗാന്ധിയുടെ അപകീര്‍ത്തി കേസിലെ കോടതി വിധി വയനാടിനും കേരളത്തിനും അഭിമാനകരമാണെന്നും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വേണ്ട ആളാണെന്നും കെ മുരളീധരൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments