
ടോക്യോ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സ് ഇനത്തിൽ ഇത്തവണ ഇന്ത്യൻ താരങ്ങൾ മത്സരിക്കാനുണ്ടാകില്ല
സ്വന്തം ലേഖകൻ
ഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സ് ഇനത്തിൽ ഇത്തവണ ഇന്ത്യൻ താരങ്ങൾ മത്സരിക്കാനുണ്ടാകില്ല. കഴിഞ്ഞ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം ദീപ കർമാക്കർക്ക് പരിക്ക് മൂലം ഇത്തവണ പങ്കെടുക്കാൻ സാധിക്കില്ല. ദീർഘനാളായി പരിക്കിന്റെ പിടിയിലുള്ള ദിപ പരിശീലനം ആരംഭിച്ചിട്ടില്ലെന്ന് പരിശീലകൻ ബിശ്വേശ്വർ നന്ദി പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ബക്കു ലോകകപ്പിനിടെയാണ് ദീപയ്ക്ക് പരിക്കേൽക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ താരം പ്രതീക്ഷിച്ചതിലും ദീർഘനാളായി വിശ്രമത്തിലാണ്. ഒളിമ്പിക്സ് യോഗ്യതാ മത്സരം ആരംഭിക്കാനിരിക്കെ ദീപയ്ക്ക് മടങ്ങിയെത്താനാകില്ലെന്ന് ഉറപ്പായി. ആറുമാസമെങ്കിലും ദീപ തിരിച്ചുവരാൻ എടുത്തേക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0