video
play-sharp-fill

വേദനയും വീക്കവും; 58 വയസുകാരിയുടെ കണ്ണിനുള്ളില്‍ നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു;  വിരയെ കണ്ടെത്തിയത് കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിൽ നിന്ന്

വേദനയും വീക്കവും; 58 വയസുകാരിയുടെ കണ്ണിനുള്ളില്‍ നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു; വിരയെ കണ്ടെത്തിയത് കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിൽ നിന്ന്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ദിവസങ്ങളായി വേദനയും വീക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 58കാരിയുടെ കണ്ണില്‍ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന എൻഡോസ്കോപ്പിയിലൂടെയാണ് 11 സെ. മീ നീളമുള്ള വിരയെ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിലായിരുന്നു വിരയെ കണ്ടെത്തിയത്.

രോഗിയുടെ വലതു കണ്ണില്‍ ദിവസങ്ങളായി വേദനയും വീക്കവുമടക്കമുള്ള അസ്വസ്ഥതകള്‍ പ്രകടമായതോടെയാണ് ഇഎൻടി വിഭാഗത്തിലെത്തി പരിശോധന നടത്തിയത്. കണ്ണിന് ചുറ്റും പഴുപ്പ് കെട്ടികിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അള്‍ട്രാ സൗണ്ട് സ്കാൻ നടത്തിയിരുന്നു.

ഇതോടെ കണ്ണിനുള്ളില്‍ ജീവനുള്ള വിരയുടെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് വിരയെ പുറത്തെടുത്തത്.