Spread the love

ആലപ്പുഴ: അതിദരിദ്രനായ വയോധികന് നഗരസഭ നല്‍കിയ സൗജന്യ ഭക്ഷണ കൂപ്പണ്‍ തട്ടിയെടുത്തെന്ന ആരോപണത്തില്‍ ചേര്‍ത്തല നഗരസഭ കൗണ്‍സിലര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി നഗരസഭ സെക്രട്ടറി.

video
play-sharp-fill

ഭക്ഷ്യകൂപ്പണിനെ കുറിച്ചുളള വിവരം കൗണ്‍സിലര്‍ തന്നില്‍ നിന്ന് മറച്ചു വച്ചെന്നാണ് പരാതി ഉന്നയിച്ച ആനന്ദകുമാറെന്ന വയോധികന്‍റെ ആരോപണം. എന്നാല്‍ ആനന്ദകുമാറിന്‍റെ അനുമതിയോടെ അതേ വാര്‍ഡിലെ മറ്റൊരു നിര്‍ധന കുടുംബത്തിന് ഭക്ഷ്യ കൂപ്പണ്‍ കൈമാറുകയായിരുന്നെന്ന് ആരോപണ വിധേയനായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാജുവും വാദിക്കുന്നു.

ആനന്ദകുമാര്‍ ചേര്‍ത്തല നഗരസഭയുടെ ഇരുപത്തിയഞ്ചാം വാര്‍ഡില്‍ പൊളിഞ്ഞു പഴകിയ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. നഗരസഭ പരിധിയിലെ അതിദരിദ്രരുടെ പട്ടികയില്‍പ്പെട്ടയാളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ തനിക്കു വേണ്ടി സൗജന്യമായി പ്രതിമാസം നല്‍കുന്ന അഞ്ഞൂറു രൂപയുടെ ഭക്ഷ്യ കൂപ്പണിനെ കുറിച്ചുളള വിവരം തന്നില്‍ നിന്ന് മറച്ചു വച്ച ശേഷം നഗരസഭ കൗണ്‍സിലര്‍ സാജു അത് കൈപ്പറ്റിയെന്നാണ് ആനന്ദകുമാറിന്‍റെ പരാതി.

ആനന്ദകുമാറിനുളള ഭക്ഷ്യ കൂപ്പണ്‍ കൈപ്പറ്റിയ കാര്യം കൗണ്‍സിലര്‍ സാജു സമ്മതിച്ചു. പക്ഷേ ഈ കൂപ്പണ്‍ ആനന്ദകുമാറിന്‍റെ അനുമതിയോടെ തന്നെ തന്‍റെ വാര്‍ഡിലെ മറ്റൊരു നിര്‍ധന കുടുംബത്തിന് കൈമാറുകയായിരുന്നെന്നാണ് കൗണ്‍സിലറുടെ വാദം.