
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മരണം സ്ഥിരീകരിച്ച് അന്ത്യകർമ്മങ്ങൾക്കായി കൊണ്ടുപോയ ‘മൃതദേഹം’ തീകൊളുത്തും മുമ്പ് കണ്ണുതുറന്നു.
ശ്മശാനത്തിൽ വെച്ച് തീകൊളുത്തുന്നതിന് തൊട്ടുമുമ്പാണ് മൃതദേഹത്തിൽ ജീവൻ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഡൽഹിയിലെ നരേലയിൽ തിക്രി ഖുർദ് എന്ന ഗ്രാമത്തിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സതീശ് ഭരദ്വാജ് എന്ന 62 വയസ്സുകാരനാണ് ചിതയിൽ തീ കത്തിക്കുന്നതിനു മുൻപായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോൾ കണ്ണ് തുറന്നത്. ഞായറാഴ്ച രാവിലെ ഇയാൾ മരിച്ചെന്ന് ബന്ധുക്കൾ വിധിയെഴുതിയിരുന്നു.
ശ്മശാനത്തിലെത്തിച്ച മൃതദേഹത്തിൽ തീ കൊളുത്തുന്നതിന് മുമ്പ് മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയപ്പോഴാണ് ജീവൻ തുടിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
പിന്നാലെ സതീശ് കണ്ണുതുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. ഇയാളെ പെട്ടെന്നുതന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.
അർബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞത്.







