video
play-sharp-fill

അറ്റു, അരനൂറ്റാണ്ടിന്റെ കോണ്‍ഗ്രസ് ബന്ധം..! മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി കെ ശ്രീധരന്‍ സിപിഎമ്മില്‍ ചേരും; പാര്‍ട്ടി വിടാന്‍ കാരണം കെ.സുധാകരന്‍ അടക്കമുള്ള നേതാക്കളുടെ കോണ്‍ഗ്രസിന് ചേരാത്ത നിലപാടുകള്‍

അറ്റു, അരനൂറ്റാണ്ടിന്റെ കോണ്‍ഗ്രസ് ബന്ധം..! മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി കെ ശ്രീധരന്‍ സിപിഎമ്മില്‍ ചേരും; പാര്‍ട്ടി വിടാന്‍ കാരണം കെ.സുധാകരന്‍ അടക്കമുള്ള നേതാക്കളുടെ കോണ്‍ഗ്രസിന് ചേരാത്ത നിലപാടുകള്‍

Spread the love

സ്വന്തം ലേഖകന്‍

കാസര്‍ഗോഡ്: അരനൂറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുന്നു. രാഷ്ട്രീയമായ കാരണങ്ങളും കെ സുധാകരന്‍ അടക്കമുള്ള നേതാക്കളുടെ കോണ്‍ഗ്രസിന് ചേരാത്ത നിലപാടുകളില്‍ പ്രതിഷേധിച്ചുമാണ് പുതിയ തീരുമാനമെന്ന് സി.കെ ശ്രീധരന്‍ വ്യക്തമാക്കി.

നവംബര്‍ 17ന് കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വിടാനുള്ള കാര്യ കാരണങ്ങള്‍ വിശദീകരിക്കും. സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വം വിശദീകരിക്കും. രാഷ്ട്രീയമാറ്റത്തിന് കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്- സി കെ ശ്രീധരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നതെന്നും സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്നങ്ങള്‍ ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും നമ്മുടെ സംസ്ഥാനത്തിന്റെയും താല്‍പര്യം പരിഗണിച്ച് പരിശോധിച്ചാല്‍ കോണ്‍ഗ്രസ് നിലപാടുകള്‍ എത്രത്തോളം ശരിയല്ല എന്ന് മനസ്സിലാകും. അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ നേതൃത്വം നടത്തിയിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ല – ശ്രീധരന്‍ പറഞ്ഞു.