മെസ്സേജ് ഫോർവേഡ് ചെയ്ത് ബുദ്ധിമുട്ടണ്ട ; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി ; ഇനി മെസ്സേജിങ് സംവിധാനം ശരവേഗത്തിൽ
ഒരേ സ്വഭാവമുള്ളവരെ ഒരു കുടുംബമാക്കാനൊരുങ്ങി വാട്‌സാപ്പ്. തലപുകയ്ക്കണ്ട, ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരേ സ്വഭാവമുള്ള ഗ്രൂപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചറിന്റെ ലക്ഷ്യം.
ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഫീച്ചര്‍ നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ ഒരേ മെസേജ് ഫോര്‍വേഡ് ചെയ്ത് മിനക്കെടെണ്ടി വരില്ല. ഒരേ പോലെയുള്ള ഗ്രൂപ്പുകളെല്ലാം ഒരു കമ്മ്യൂണിറ്റിയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. വാട്ട്‌സാപ്പിലെ ഗ്രൂപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ഈ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ കമ്മ്യൂണിറ്റി ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ്പതിപ്പിലും ലഭ്യമാണ്.
വാട്ട്സാപ്പ് കമ്മ്യൂണിറ്റീസ് ഉപയോഗിച്ച് ഒരു കൂട്ടം ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയും. വാട്ട്സാപ്പ് ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും രണ്ടാണ്. സ്‌കൂളുകൾ, ഓഫീസുകൾ, ക്യാമ്പസ് പോലെയുള്ള ഇടത്തെ ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുവരാൻ കഴിയുമെന്നതാണ് കമ്മ്യൂണിറ്റിസിന്റെ ഗുണം. ആൻഡ്രോയിഡിലും ഐഒഎസിലും ചാറ്റിന് അടുത്തായി തന്നെ കമ്മ്യൂണിറ്റീസിന്റെ ലോഗോ കാണാം. വാട്‌സാപ്പ് വെബിൽ നോക്കിയാൽ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്മ്യൂണിറ്റിസ് ക്രിയേറ്റ് ചെയ്യുന്നതെങ്ങനെ എന്ന് സംശയമുള്ളവർ ഒരുപാട് കാണും. കമ്മ്യൂണിറ്റിസ് ക്രിയേറ്റ് ചെയ്യാൻ എളുപ്പമാണ്. വാട്ട്സാപ്പിലെ കമ്മ്യൂണിറ്റീസ് ടാബ് തുറക്കുക അതിനു ശേഷം ന്യൂ കമ്മ്യൂണിറ്റീസ് തിരഞ്ഞെടുക്കണം. അടുത്തതായി കമ്മ്യൂണിറ്റിയുടെ പേരും വിവരണവും പ്രൊഫൈൽ ചിത്രവും നൽകണം. തുടർന്ന് വരുന്ന പച്ച നിറത്തിലുള്ള ‘ആരോ’ ഐക്കൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ക്രിയേറ്റ് ആകുന്ന കമ്മ്യൂണിറ്റിയ്ക്ക് കീഴിൽ പുതിയ ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യാനാകും.
ആവശ്യമെങ്കിൽ നിലവിലുള്ള ഗ്രൂപ്പുകളെ കമ്മ്യൂണിറ്റിയിൽ ചേർക്കുകയും ചെയ്യാം. ഗ്രൂപ്പുകൾ ആഡ് ചെയ്തതിനു ശേഷം പച്ച നിറത്തിലുള്ള ചെക്ക് മാർക്ക് ബട്ടൻ ക്ലിക്ക് ചെയ്യണം. ഏകദേശം 50 ഗ്രൂപ്പുകൾക്ക് വരെ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാകാം. കൂടാതെ 5000 പേരടങ്ങുന്ന അനൗൺസ്‌മെന്റ് ഗ്രൂപ്പും നിർമിക്കാൻ ഇതിലൂടെ കഴിയും. കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഇഷ്ടമുള്ള വേറെ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം. പക്ഷേ അഡ്മിൻമാർക്ക് മാത്രമേ കമ്മ്യൂണിറ്റീസ് അനൗൺസ്‌മെന്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ ഗ്രൂപ്പികളിലെയും അംഗങ്ങളിലേക്ക് മെസെജ് എളുപ്പത്തിൽ എത്തിക്കാൻ ഇത് സഹായിക്കും.അനൗൺമെന്റ് ഗ്രൂപ്പിൽ അഡ്മിൻമാരുടെ മാത്രമേ നമ്പർ പ്രദർശിപ്പിക്കൂ എന്ന പ്രത്യേകതയും ഉണ്ട്.