Spread the love

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഫെബ്രുവരി 24 മുതല്‍ റഷ്യ യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കത്തിക്കയറുകയായിരുന്നു.

video
play-sharp-fill

എണ്ണവില വര്‍ദ്ധിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആവശ്യമായ എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുദ്ധത്തിന് തൊട്ടുപിന്നാലെ റഷ്യയ്‌ക്കെതിരെ അമേരിക്കയും, യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് ഇന്ത്യയ്ക്ക് വലിയ കിഴിവില്‍ എണ്ണ നല്‍കാന്‍ തയ്യാറായ റഷ്യന്‍ കമ്ബനികളോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ മുന്‍നിര റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മേയ് മാസത്തെ വിതരണത്തിനായുള്ള എണ്ണ വാങ്ങലില്‍ 3 ദശലക്ഷം ബാരല്‍ റഷ്യയില്‍ നിന്നും കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. റഷ്യ യുക്രെയിനെ ആക്രമിച്ചതിന് ശേഷമുള്ള ആദ്യത്തെ എണ്ണ ഇടപാടാണ് ഇത്.

റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങള്‍ നിലനില്‍ക്കുമ്ബോഴാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഈ തീരുമാനമെടുത്തത്. റഷ്യയില്‍ നിന്നും വന്‍ വിലക്കിഴിവിലാവും ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുക.

വിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. എന്നിരുന്നാലും ബാരലിന് 20 മുതല്‍ 25 വരെ ഡോളര്‍ ഡിസ്‌കൗണ്ട് കിട്ടിയതായി കണക്കാക്കുന്നു. ഇതിന് പുറമേ അബുദാബിയില്‍ നിന്നും രണ്ട് ദശലക്ഷം ബാരല്‍, നൈജീരിയ, കാമറൂണ്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു ദശലക്ഷം ബാരല്‍ വീതവും ഐ ഒ സി വാങ്ങിയിട്ടുണ്ട്.