ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിന് യാത്രയയപ്പ് നൽകി
സ്വന്തം ലേഖകൻ
കുവൈറ്റ് : രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലേക്കുപോകുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ മുൻ പ്രസിഡന്റ് ക്രിസ്റ്റഫർ ഡാനിയലിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ടിന്റെ അധ്യക്ഷതയിൽ സൂം മീറ്റിംഗിലൂടെ ചേർന്ന യാത്രയയപ്പ് യോഗം ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു ഉത്‌ഘാടനം ചെയ്തു. ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരിക്കെ ശ്രീ ക്രിസ്റ്റഫർ ഡാനിയൽ നടത്തിയ പ്രവർത്തനങ്ങളെ ഡിസിസി പ്രസിഡന്റ് ശ്രീ എം.ലിജു അഭിനന്ദിച്ചു.
യോഗത്തിൽ കെപിസിസി സെക്രട്ടറി കെ പി ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി നിർവാഹകസമിതി അംഗം ശ്രീ കറ്റാനം ഷാജി യാത്രയയപ്പ് സന്ദേശം നൽകി.
ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ എബി വാരികാട്, സാമുവൽ ചാക്കോ,സംഘടനാചുമതലയുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ള, ജില്ലയുടെ ചുമതലയുള്ള നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറിമാരായ പ്രേംസൺ കായംകുളം, ബിനു ചെമ്പാലയം, നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നടുവിലേമുറി, സ്പോർട്സ് വിങ് ചെയര്മാന് മാത്യു ചെന്നിത്തല എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
യോഗത്തിൽ ഒഐസിസിയുടെ നാഷണൽ കമ്മിറ്റി ഭാരവാഹികൾ,വിവിധ ജില്ലാ നേതാക്കൾ, പോഷകസംഘടനാ ഭാരവാഹികൾ, മറ്റു സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
ജോൺ വര്ഗീസ്,ഷിബു ചെറിയാൻ,ജോൺസി സാമുവേൽ,തോമസ് പള്ളിക്കൽ,സാബു തോമസ്,സാബു കൊച്ചുകുഞ്ഞു,കലേഷ് ബി പിള്ളൈ,ബിജി പള്ളിക്കൽ,കുര്യൻ തോമസ്,ജോസ് ജോർജ്,ഹരി പത്തിയൂർ, അനിൽ ജോർജ്,അബ്ദുൽ റഹ്മാൻ പുഞ്ചിരി,രവീന്ദ്രനാഥൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പിന്നീട് ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ളൈയും,ജില്ലാ പ്രസിഡന്റ് വിപിൻ മങ്ങാട്ടും, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രനും, ട്രഷറർ അലക്സാണ്ടർ ദാസും ചേർന്ന് കൈമാറി.
ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തന്‍റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്ന് മറുപടി പ്രസംഗത്തിൽ ക്രിസ്റ്റഫർ ഡാനിയൽ ഉറപ്പു നൽകി.
യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും ട്രഷറർ അലക്സാണ്ടർ ദാസ് നന്ദിയും പറഞ്ഞു.