video
play-sharp-fill

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ദിവസങ്ങൾക്കുശേഷം തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു . സെൻസെക്സ് 349.76 പോയന്റ് ഉയർന്ന് 41,565.90ലും നിഫ്റ്റി 93.30 പോയന്റ് നേട്ടത്തിൽ 12,201.20ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 984 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 170 ഓഹരികൾക്ക് മാറ്റമില്ലാതെയും 1490 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ഹിന്ദുസ്ഥാൻ യുണിലിവർ, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലും യെസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, ഇൻഡസിന്റ് ബാങ്ക്, എസ്ബിഐ, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഫാർമ, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group