Spread the love

കണ്ണൂർ : ഇറാൻ- ഇസ്രയേല്‍ സംഘർഷവുമായി ബന്ധപ്പെട്ട് വ്യോമപാതകള്‍ അടച്ചിട്ടതിനാല്‍ കണ്ണൂരില്‍ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി.

video
play-sharp-fill

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള രണ്ട് സർവീസുകളാണ് റദ്ദാക്കിയത്.

യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്ബ് അതത് വിമാനക്കമ്ബനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ തത്സമയ സ്ഥിതി അന്വേഷിച്ച്‌ ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതർ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്രയേല്‍- ഇറാൻ യുദ്ധത്തെ തുടർന്ന് വിവിധ രാജ്യങ്ങള്‍ വ്യോമപാതകള്‍ താത്കാലികമായി അടച്ചിട്ടിരിക്കുന്നത്. പാകിസ്ഥാൻ വ്യോമപാതയില്‍ ഇന്ത്യൻ വിമാനങ്ങള്‍ക്ക് നിലവില്‍ വിലക്കുണ്ട്. ഇതിനെ തുടർന്ന് ഒമാൻ വ്യോമപാതയാണ് ഇന്ത്യൻ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ വ്യോമപാതയില്‍ തിരക്കേറിയതോടെയാണ് സർവീസുകള്‍ വെട്ടിക്കുറയ്ക്കാൻ വിമാനക്കമ്ബനികള്‍ നിർബന്ധിതമായത്. നാട്ടിലേക്കുള്ള പ്രവാസികളുടെ യാത്രയും ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്.